Advertisment

സംസ്ഥാനത്ത് ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ച പ്രവചിച്ച് ഏഷ്യാനെറ്റ് ന്യൂസ്-സീഫോര്‍ പ്രീപോള്‍, ട്വന്റി ഫോര്‍ ന്യൂസ് സര്‍വേകള്‍; ഏഷ്യാനെറ്റ് ന്യൂസ് എല്‍ഡിഎഫിന് 92-91 സീറ്റുകള്‍ പ്രവചിക്കുമ്പോള്‍ 24 ന്യൂസ് നല്‍കുന്നത് 76 സീറ്റുകള്‍

New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ചാനലുകള്‍ ഇന്ന് നടത്തിയ സര്‍വേകളും ഇടതുമുന്നണിക്ക് ഭരണത്തുടര്‍ച്ച പ്രവചിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ്-സീഫോര്‍ പ്രീപോള്‍ സര്‍വേയുടെ രണ്ടാം ഭാഗത്തില്‍ 82 മുതല്‍ 91 സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിലെത്തുമെന്നാണ് പ്രവചനം.

യുഡിഎഫിന് 46 മുതല്‍ 54 സീറ്റുകള്‍ നേടാനാകും. മൂന്ന് മുതല്‍ ഏഴു വരെ സീറ്റുകളിലാണ് എന്‍ഡിഎയുടെ വിജയസാധ്യത.

24 മെഗാ പ്രീ പോള്‍ സര്‍വേയില്‍ ഇടതുമുന്നണിക്ക് പ്രവചിക്കുന്നത് 76 സീറ്റുകള്‍. യുഡിഎഫ് 46 സീറ്റുകള്‍ നേടും. തിരുവനന്തപുരത്ത് നേരിയ ഭൂരിപക്ഷത്തില്‍ ബിജെപി ജയിക്കാന്‍ സാധ്യതയുണ്ടെന്നും 24 പ്രവചിക്കുന്നു. 17 സീറ്റുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് 24 മെഗാ പ്രീ പോള്‍ സര്‍വേ പ്രവചിക്കുന്നത്.

Advertisment