Advertisment

മൈക്രോസോഫ്റ്റിനെ വലച്ച അക്കൗണ്ട് ഹാക്ക് ചെയ്യുന്ന ബഗ്ഗിനെ കണ്ടെത്തി ലോകത്തിനു മുന്നില്‍ താരമായി മലയാളി യുവാവ്!

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: രാജ്യത്തിനു തന്നെ മാതൃകയായി മലയാളിയായ എഞ്ചിനീയറുടെ നേട്ടം. 400ല്‍ പരം മൈക്രോസോഫ്റ്റ് ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത ബഗ്ഗ് കണ്ടെത്തിയാണ് മലയാളി എഞ്ചിനീയര്‍ താരമായിരിക്കുന്നത്. സെക്യൂരിറ്റി റിസേര്‍ച്ചറായി ജോലി ചെയ്യുന്ന കൊല്ലം സ്വദേശി സഹദ് എന്‍കെ ആണ് ബഗ്ഗ് കണ്ടെത്തിയത്.

Advertisment

publive-image

‘പഴുത് കണ്ടെത്തിയപ്പോള്‍ തന്നെ ഞങ്ങള്‍ മൈക്രോസോഫ്റ്റുമായി ബന്ധപ്പെടുകയായിരുന്നു. സാങ്കേതിക രംഗത്ത് സോഫ്റ്റ് വെയറിന്റെ സുരക്ഷയില്‍ വരുന്ന പഴുതുകളെ ‘ബഗ്ഗ്‌സ് എന്നാണ് വിളിക്കുന്നത്’- സഹദ് പറയുന്നു.

സഹദിന് പാരിതോഷികമായി ബൗണ്ടി ലഭിച്ചേക്കുമെന്നാണ് സൂചന. ഇത്തരം ബഗ്ഗ്സ് കണ്ടെത്തി നല്‍കുന്നവര്‍ക്ക് കമ്പനികള്‍ പാരിതോഷികമായി നല്‍കുന്നതാണ് ബൗണ്ടി. സേഫ്റ്റി ഡിറ്റക്റ്റീവ് എന്ന സൈബര്‍ സെക്യൂരിറ്റി കമ്പനിയിലാണ് സഹദ് ജോലി ചെയ്യുന്നത്. പല പഴുതുകള്‍ ഉപയോഗിച്ച് ഹാക്കിങ്ങ് ചെയ്യാന്‍ സാധിക്കുന്ന ഹാക്കിങ്ങ് വിദ്യയാണ് ഇവര്‍ കണ്ടെത്തിയത്.

ജൂണില്‍ ബഗ് റിപ്പോര്‍ട്ട് ചെയ്ത് നവംബറില്‍ പരിഹരിക്കുകയാണ് ചെയ്തത്. സഹദിനൊപ്പം പൗലോസ് യിബേലോ എന്ന സഹപ്രവര്‍ത്തകനും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisment