Advertisment

ശരീരത്തിന്റെയും മനസ്സിന്റെയും ആഘോഷമാണ് ലൈംഗികത. ശാരീരിക ബന്ധം ഇല്ലാത്ത പ്രണയം വെടിക്കെട്ട് ഇല്ലാത്ത പൂരം പോലെയാണ് - വിശ്വാസികളെ ഞെട്ടിച്ച്‌ ക്രൈസ്തവ പ്രസിദ്ധീകരണത്തിലെ ലേഖനം

New Update

ആലപ്പുഴ : ക്രൈസ്തവ പ്രസിദ്ധീകരണത്തിന്‍റെ ക്രിസ്മസ് പതിപ്പില്‍ ലൈംഗികതയെ കുറിച്ചുള്ള വിവരണം വിവാദത്തില്‍. ആലപ്പുഴ രൂപത പ്രസിദ്ധീകരിക്കുന്ന മാസിക 'മുഖരേഖ' യുടെ ക്രിസ്മസ് പതിപ്പിലെ 'രതിയും ആയുര്‍വേദവും' എന്ന പേരിലെ ലേഖനമാണ് കടന്ന കൈയ്യായി പോയെന്ന വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരിക്കുന്നത് .

Advertisment

publive-image

ലൈംഗികതയെക്കുറിച്ചുള്ള അല്പം അതിരുകടന്ന പ്രയോഗങ്ങളാണ് ലേഖനത്തിലുള്ളത് .  രൂപതയുടെ മാസികയെ ആധികാരികവും മക്കള്‍ ഒന്നിച്ചിരുന്ന് വായിക്കാന്‍ അനുയോജ്യവുമായി കരുതിയിരുന്ന രക്ഷിതാക്കള്‍ ഇത്തവണത്തെ മാസിക കയ്യില്‍ കിട്ടിയപ്പോള്‍ ഞെട്ടിപ്പോയി.

ശരീരത്തിന്റെയും മനസ്സിന്റെയും ആഘോഷമാണ് ലൈംഗികത. ശാരീരിക ബന്ധം ഇല്ലാത്ത പ്രണയം വെടിക്കെട്ട് ഇല്ലാത്ത പൂരം പോലെയാണ്. രണ്ടു ശരീരങ്ങളുടെ ശരിയായുള്ള ഒത്തുചേരലിന് അവരുടെ മനസ്സുകളും ഒന്നു ചേരേണ്ടതുണ്ട് - എന്നിങ്ങനെയാണ് ലേഖനത്തിന്‍റെ തുടക്കം .

ലൈംഗികതയും ജീവിതവും പ്രത്യേകമായി പ്രതിപാദിക്കുന്ന കാമസൂത്രത്തെക്കുറിച്ച് ഇതാദ്യമായിട്ടാണ് ക്രൈസ്തവ പ്രസിദ്ധീകണത്തില്‍ ഒരു ലേഖനം പ്രത്യക്ഷപ്പെടുന്നതെന്നാണ് വിശ്വാസികള്‍ പറയുന്നത് .

publive-image

മാസികയുടെ സ്ഥിരം എഴുത്തുകാരനായ ഡോ: സന്തോഷ് തോമസിന്റെ ലേഖനം ദമ്പതികള്‍ക്കിടയിലെ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് പ്രസിദ്ധീകരിച്ചതെന്നാണ് പ്രസാധകരുടെ മറുപടി.

മാസികയിലെ പതിവ് എഴുത്തുക്കാരന്റെ ഇത്തരമൊരു ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത് ആരോഗ്യജീവിതമാണെന്നും പ്രസാധകര്‍ പറയുന്നു. വാഗ്ഭടന്റെ ക്‌ളാസ്സിക് ആയുര്‍വേദ ഗ്രന്ഥമായ അഷ്ടാംഗ ഹൃദയത്തില്‍ സ്ത്രീകളെ കുറിച്ച് പറയുന്ന ശ്‌ളോകങ്ങളും വിവരണങ്ങളുമെല്ലാം ലേഖനത്തില്‍ വിലയിരുത്തുന്നു.

ലൈംഗികതയുമായി ബന്ധപ്പെടുത്തി സ്ത്രീകളെ രൂപവും സ്വഭാവവും അനുസരിച്ച് 'പദ്മിനി', 'ചിത്രിണി', 'സാംഗിനി', 'ഹസ്തിനി' എന്നിങ്ങനെ തിരിച്ചിരിക്കുന്നെന്നും അവരുടെ ശരീരത്തിന്റെ ഘടന, മാറിടങ്ങളുടെ വലിപ്പം എന്നിവയിലൂടെ അവരെ തിരിച്ചറിയാമെന്നും പറയുന്നു.

കാമസൂത്രയുമായി ബന്ധപ്പെട്ട് ആയുര്‍വേദത്തില്‍ ഈ നാലു തരം സ്ത്രീകളില്‍ ശരീരപ്രകൃതി അനുസരിച്ച് എങ്ങിനെ ഒരു പുരുഷന് ആരോഗ്യകരമായ ലൈംഗികതയില്‍ ഏര്‍പ്പെടാമെന്ന് ആയുര്‍വേദം കാണിച്ചു തരുന്നതായും ലേഖനത്തില്‍ വിവരിക്കുന്നു .

ഭക്ഷണം, നിദ്ര, വ്യായാമം, ലൈംഗികത എന്നിവയാണ് സന്തോഷകരമായ ജീവിതത്തിന്റെ ആധാരശിലകളെന്നും അഷ്ടാംഗഹൃദയത്തില്‍ എല്ലാത്തരം ലൈംഗികതകളും ഋതുഭേദങ്ങള്‍, ഇടം, കരുത്ത്, ശക്തി എന്നിവയ്ക്ക് അനുസരിച്ചും വൈദ്യശാസ്ത്രത്തിന്റെ തത്വങ്ങള്‍ക്കും അനുസൃതമായി വേണം പിന്തുടരാനെന്നും ലേഖന൦പറയുന്നു.

ജീവിതത്തില്‍ ലൈംഗിക അത്യാവശ്യമായ ഒന്നാണ്. ദാമ്പത്യജീവിതത്തില്‍ സെക്‌സിനുള്ള  പ്രധാന്യത്തില്‍ ആര്‍ക്കും സംശയവുമില്ല . ലേഖനത്തില്‍ എഴുതിയിരിക്കുന്നതൊക്കെ സത്യവുമാണ് . പക്ഷെ അത് രൂപതയുടെ പ്രസിദ്ധീകരണത്തില്‍ വേണമോ എന്ന സംശയമാണ് വിശ്വാസികള്‍ ഉയര്‍ത്തുന്നത് .

rcsc Health tip sex family couples
Advertisment