രാജ്യത്തെ മികച്ച പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ അഞ്ചെണ്ണം കേരളത്തില്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, January 12, 2019

തിരുവനന്തപുരം: രാജ്യത്തെ മികച്ച പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ അഞ്ചെണ്ണം കേരളത്തില്‍ നിന്ന്. ലോകത്തിലെ പ്രമുഖ ഡിജിറ്റല്‍ ട്രാവല്‍ പ്ലാറ്റ്ഫോമായ ബുക്കിംഗ്.കോമാണ് രാജ്യത്തെ പത്ത് മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തത്.

വര്‍ക്കല, കൊച്ചി, തേക്കടി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചത്. സഞ്ചാരികള്‍ക്കായി മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്ന കേന്ദ്രങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടത്.

മെച്ചപ്പെട്ട ആതിഥേയത്വം നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 29 ാം സ്ഥാനത്തെത്തി. സ്വിറ്റ്സര്‍ലാന്‍സിനും ചൈനക്കും മലേഷ്യയ്ക്കും മുകളിലാണ് ഇന്ത്യയുടെ സ്ഥാനം.

×