Advertisment

ഒന്നര മണിക്കൂർ മുൻപ് എത്തണം, ആരോ​ഗ്യ സേതു ഇൻസ്റ്റാൾ ചെയ്യണം; ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

New Update

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ ​ഗതാ​ഗതം ഇന്നുമുതൽ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമായിരിക്കണം യാത്രക്കാർ എത്തേണ്ടതും യാത്ര ചെയ്യേണ്ടതും. കൂടാതെ ട്രെയിൻ പുറപ്പെടുന്നതിന് ഒന്നര മണിക്കൂർ മുൻപ് എത്തി ഹെൽത്ത് സ്ക്രീനിങ് അടക്കം പൂർത്തിയാക്കിയാലേ യാത്ര ചെയ്യാൻ സാധിക്കുകയുളളൂ.

Advertisment

publive-image

യാത്രക്കാർക്കായി റെയിൽവേ പുറപ്പെടുവിച്ച നിർദേശങ്ങൾ ഇങ്ങനെയാണ്.

ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മാത്രമേ യാത്ര അനുവദിക്കുകയുളളൂ.

ടി​ക്ക​റ്റു​ക​ൾ 120 ദി​വ​സം മു​മ്പ് വ​രെ ബു​ക്ക് ചെ​യ്യാം.

ട്രെയിൻ പുറപ്പെടുന്നതിന് ഒന്നരമണിക്കൂർ മുൻപ് സ്റ്റേഷനിൽ എത്തണം.

ഹെൽത്ത് സ്ക്രീനിങ്, ടിക്കറ്റ് ചെക്കിങ്ങ് എന്നിവ പൂർത്തിയാക്കണം.

പനിയുളളവരെ യാത്ര ചെയ്യാൻ അനുവദിക്കുകയില്ല

ആരോ​ഗ്യ സേതു ആപ്പ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം.

ഭക്ഷണം, വെളളം, സാനിറ്റൈസർ എന്നിവ യാത്രക്കായി കരുതണം.

യാ​ത്ര​ക്കി​ട​യി​ൽ ബു​ദ്ധി​മു​ട്ട് നേ​രി​ട്ടാ​ൽ 138 /139 എ​ന്നീ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

ട്രെ​യി​ൻ എ​ത്തി 30 മി​നി​റ്റി​ന​കം സ്​​​റ്റേ​ഷ​നി​ൽ​നി​ന്ന്​ പു​റ​ത്തു​പോ​ക​ണം.

താമസിച്ച് എത്തി സ്ക്രീനിങ് പൂർത്തിയാക്കാത്തവരെ യാത്രയ്ക്ക് അനുവദിക്കുകയില്ല.

വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റും യാത്രയ്ക്ക് അനുവദിക്കില്ല.

പ്ലാ​റ്റ്​​ഫോം ടി​ക്ക​റ്റ് ഉ​ണ്ടാ​കി​ല്ല.

ഡേ/​എ​ക്സ്പ്ര​സ്​ ട്രെ​യി​നു​ക​ളി​ൽ ബു​ക്ക് ചെ​യ്ത​വ​ർ​ക്ക്​ മാ​ത്ര​മേ നോ​ൺ​സ്ലീ​പ്പ​ർ, സി​റ്റി​ങ്​ കോ​ച്ചു​ക​ളി​ൽ പ്ര​വേ​ശ​ന​മു​ണ്ടാ​കൂ.

ചാർട്ട് തയ്യാറായ ശേഷം ഒഴിവുളള സീറ്റുകളിൽ ഇനിമുതൽ രണ്ട് മണിക്കൂർ മുൻപ് റിസർവേഷൻ അനുവദിക്കും.

റിസർവേഷൻ കൗണ്ടറുകൾ

തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ന്​ കീ​ഴി​ൽ 11 സ്​​റ്റേ​ഷ​നു​ക​ളി​ൽ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജമായിട്ടുണ്ട്. തി​രു​വ​ന​ന്ത​പു​രം സെ​ന്‍ട്ര​ല്‍, കൊ​ല്ലം, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ര്‍, തി​രു​വ​ല്ല, കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ടൗ​ണ്‍, എ​റ​ണാ​കു​ളം സൗ​ത്ത്, ആ​ലു​വ, തൃ​ശൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. തി​രു​വ​ന​ന്ത​പു​രം സെ​ന്‍ട്ര​ല്‍, എ​റ​ണാ​കു​ളം സൗ​ത്ത് സ്​​റ്റേ​ഷ​നു​ക​ളി​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യും മ​റ്റ് സ്​​റ്റേ​ഷ​നു​ക​ളി​ൽ രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യു​മാ​ണ്​ പ്ര​വ​ർ​ത്ത​ന സ​മ​യം

train service covid 19
Advertisment