Advertisment

ജീവനക്കാർക്കായി വിചിത്ര നിർദ്ദേശങ്ങൾ നൽകി കേരള സർവ്വകലാശാല: ഓഫീസിലെ രഹസ്യങ്ങൾ ചോരരുതെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കരുതെന്നും രജിസ്ട്രാറുടെ സർക്കുലർ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ജീവനക്കാർക്കായി വിചിത്ര നിർദ്ദേശങ്ങൾ നൽകി കേരള സർവ്വകലാശാല. ഓഫീസിലെ രഹസ്യങ്ങൾ ചോരരുതെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കരുതെന്നുമാണ് രജിസ്ട്രാറുടെ സർക്കുലർ.

Advertisment

publive-image

നിന്നും അറിയാൻ കഴിയുന്ന വിവരങ്ങളെല്ലാം ഔദ്യോഗിക രഹസ്യങ്ങളാണെന്നാണ് സർക്കുലർ പറയുന്നത്.

രഹസ്യങ്ങൾ ചോരാതിരിക്കാൻ ജീവനക്കാർ ശ്രദ്ധിക്കണം ജോലിയുടെ ഭാഗമായുള്ള രേഖകൾ മേലധികാരികളുടെ അനുവാദത്തോടെ മാത്രമേ കൈകാര്യം ചെയ്യാവൂ.

രഹസ്യവിവരങ്ങൾ ചോർന്നാൽ ഫയൽ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനും സെക്ഷൻ ഓഫീസർക്കും ആയിരിക്കും ഉത്തരവാദിത്വമെന്നാണ് മുന്നറിയിപ്പ്. മാധ്യമങ്ങളെ കാണുകയോ മാധ്യമപ്രവർത്തകർക്ക് വിവരങ്ങൾ നൽകുകയോ ചെയ്യാൻ പാടില്ലെന്നും സർക്കുലറിൽ പറയുന്നുണ്ട്.

വിവരങ്ങൾ എല്ലാം പബ്ലിക് റിലേഷൻ ഓഫീസർ മുഖേനെ മാത്രമേ കൈമാറാകൂ എന്നാണ് നിർദ്ദേശം. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളുടെ ബിരുദ-ബിരുദാനന്തര മാർക്ക് ലിസ്റ്റിലെ പൊരുത്തക്കേടുകൾ പുറത്ത് വന്നിരുന്നു. ഇത് യൂണിവേഴ്സിറ്റി കോളേജിനെയും സർവ്വകലാശാലയെയും പ്രതിരോധത്തിലാക്കിയിരുന്നു. അതാണ് ഇത്തരമൊരു വിലക്കിനുള്ള കാരണമെന്നാണ് വിവരം.

Advertisment