Advertisment

കേരള സർവകലാശാല മോഡറേഷൻ തട്ടിപ്പിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി

New Update

തിരുവനന്തപുരം: കേരള സർവകലാശാല മോഡറേഷൻ തട്ടിപ്പിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ജില്ലാ ക്രൈംബ്രാഞ്ച് യൂണിറ്റിനാണ് അന്വേഷണ ചുമതല. അന്വേഷണം സൈബർ സെല്ലിന്റെ സഹായത്തോടെയായിരിക്കും.

Advertisment

publive-image

അന്വേഷണവുമായി ബന്ധപ്പെട്ട് കമ്മിഷണർക്ക് ഡി.ജി.പി നിർദ്ദേശം നൽകി. അതിനിടെ, സോഫ്‌റ്റ്‌വെയറിലെ പിശക് പരിഹരിക്കണമെന്ന് മുൻ വൈസ് ചാൻസലർ ഡോ. പി.കെ. രാധാകൃഷ്‌ണൻ ഇറക്കിയ ഉത്തരവ് കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ വിനോദ് ചന്ദ്രൻ പൂഴ്ത്തിയതായി അന്വഷണത്തിൽ കണ്ടെത്തി.

2016 നവംബർ19ന് സോഫ്‌റ്റ്‌വെയറിലെ പിഴവുകളെക്കുറിച്ച് പരീക്ഷാ കൺട്രോളർ വി.സിക്ക് നൽകിയ റിപ്പോർട്ടിനെത്തുടർന്നായിരുന്നു 2017 ഫെബ്രുവരി 8ന് വി.സിയുടെ ഉത്തരവ്. എന്നിട്ടും വിനോദ്ചന്ദ്രൻ പിശക് മാറ്റാൻ നടപടിയെടുത്തില്ല.

ഇതേക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് വി.സി, കമ്പ്യൂട്ടർ സെന്റർ ഡയറക്ടർക്ക് ഇന്നലെ നോട്ടീസ് നൽകി. ഡയറക്ടർക്കെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന.

Advertisment