Advertisment

സ്ത്രീപീഡനക്കേസുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ശിക്ഷ ഉറപ്പാക്കണം കേരളാ വനിതാ കോണ്‍ഗ്രസ്സ് (എം)

New Update

കോട്ടയം : ഹൈദരാബാദിലെ ഷംഷാബാദില്‍ വനിതാവെറ്റിനറി ഡോക്ടറെ ദാരുണമായി പീഡിപ്പിച്ചുകൊണ്ട് മൃതദേഹം കത്തിച്ചതും പിറന്നാല്‍ ആഘോഷത്തിനുശേഷം മടങ്ങിയ പ്ലസ്വണ്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കൊടും ക്രൂരതയ്ക്ക്എതിരെയും കേരളാ വനിതാകോണ്‍ഗ്രസ്സ് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

publive-image

സ്ത്രീപീഡനക്കേസുകളിലെ പ്രതികളെ കുറഞ്ഞ സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ ഉറപ്പാക്കണമെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഷീലാ തോമസ് അധ്യക്ഷത വഹിച്ചു. സണ്ണി തെക്കേടം, അഡ്വ. പ്രിന്‍സ് ലൂക്കോസ്, നിര്‍മ്മല ജിമ്മി, ജിജി തമ്പി,  ജോബ് മൈക്കിള്‍, ബെറ്റി ഷാജു, ജോസഫ് ചാമക്കാല, ലീനാ സണ്ണി, വിജി എം.തോമസ്, ആനിയമ്മ ജോസ്, മേരിക്കുട്ടി ഡൊമിനിക്ക്, റാണി ജോസ്, ജോളി ഡൊമിനിക്, ലീലാമ്മ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment