Advertisment

കേരളാ വനിതാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് ഞായറാഴ്ച വനിതാദിനാചരണം

New Update

കോട്ടയം . കേരളാ വനിതാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് സംസ്ഥാന കമ്മറ്റി ഓഫീസില്‍ ഞായര്‍ രാവിലെ 11 മണിക്ക് വനിതാദിനാചരണവും, പ്രമുഖവനിതകളെ ആദിക്കലും സംഘടിപ്പിക്കും.

Advertisment

publive-image

വനിതാകോണ്‍ഗ്രസ്സ് (എം) സംസ്ഥാന പ്രസിഡന്റ് നിര്‍മ്മല ജിമ്മിയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തിൽ കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. തോമസ് ചാഴികാടന്‍ എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഡോ.എന്‍.ജയരാജ് എം.എല്‍.എ എന്നിവരും പാര്‍ട്ടിയുടേയും, വനിതാകോണ്‍ഗ്രസ്സിന്റെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

കേരളാ കോണ്‍ഗ്രസ്സ് (എം) പ്രതിനിധിയായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തുടര്‍ച്ചയായി 25 വര്‍ഷം പൂര്‍ത്തീകരിച്ച സെല്ലി ജോര്‍ജ്, മികച്ച അംഗന്‍വാടി വര്‍ക്കറായി കോട്ടയം ജില്ലയില്‍ നിന്നും തെരെഞ്ഞെടുത്ത ആന്‍സി തോമസിനെയും, സ്വച്ച് സുന്ദര്‍ അംഗവന്‍വാടിയായി കോട്ടയം ജില്ലയില്‍ നിന്നും തെരെഞ്ഞെടുത്ത മീനച്ചില്‍ പഞ്ചായത്തിലെ 74-ാം നമ്പര്‍ അംഗന്‍വാടി അധ്യാപിക ഗ്രേസി അഗസ്റ്റിനേയും ഹെല്‍പ്പര്‍ വി.എ രജനിയേയും ചടങ്ങില്‍ ആദരിക്കും

kerala vanitha congress
Advertisment