Advertisment

ഈ ​മാ​സം മാത്രം സം​സ്ഥാ​ന​ത്ത് പെ​യ്ത​ത് 41 % അ​ധി​ക മ​ഴ. ഈ വര്‍ഷം ആകെ ലഭിക്കേണ്ടതില്‍ 12 % അ​ധി​കമഴ പെയ്തിറങ്ങി. ഇനി തുലാവര്‍ഷം അടുത്തയാഴ്ച

New Update

publive-image

Advertisment

തി​രു​വ​ന​ന്ത​പു​രം: തു​ലാ​വ​ർ​ഷ​മെ​ത്തും മു​ൻ​പേ ഈ ​മാ​സം സം​സ്ഥാ​ന​ത്ത് പെ​യ്ത​ത് 41 ശ​ത​മാ​നം അ​ധി​ക മ​ഴ. ഇതോടെ ഈ വര്‍ഷം കേരളത്തിനു ലഭിക്കേണ്ടതില്‍  12 ശ​ത​മാ​നം അ​ധി​ക മ​ഴയാണ് ലഭിച്ചിരിക്കുന്നത്.  ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ നീ​ളു​ന്ന തു​ലാ​വ​ർ​ഷ​ക്കാ​ല​ത്ത് ബു​ധ​നാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്തു പെ​യ്യേ​ണ്ടി​യി​രു​ന്ന​ത് 161 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ്. എ​ന്നാ​ൽ പെ​യ്ത​ത് 227 മി​ല്ലീ​മീ​റ്റ​റാ​ണ്.

publive-image

തു​ലാ​വ​ർ​ഷം എ​ത്തും മു​ൻ​പു ത​ന്നെ മി​ക​ച്ച മ​ഴ ല​ഭി​ച്ച​തോ​ടെ ഒ​രു വ​ർ​ഷ​ത്തി​ൽ കേ​ര​ള​ത്തി​നു കി​ട്ടേ​ണ്ട ആ​കെ മ​ഴ​യേ​ക്കാ​ൾ 12 ശ​ത​മാ​നം അ​ധി​ക മ​ഴ​യും ഇ​തി​നോ​ട​കം ല​ഭി​ച്ചു ക​ഴി​ഞ്ഞ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2924.7 മി​ല്ലീ​മീ​റ്റ​ർ മ​ഴ​യാ​ണ് ഒ​രു വ​ർ​ഷം കേ​ര​ള​ത്തി​നു കി​ട്ടേ​ണ്ട​ത്. എ​ന്നാ​ൽ ഇന്നു വ​രെ 3281 മി​ല്ലീ​മീ​റ്റ​ർ മ​ഴ പെ​യ്തു. 37 ശ​ത​മാ​നം അ​ധി​കം പെ​യ്ത വേ​ന​ൽ മ​ഴ​യ്ക്കു ശേ​ഷം കേ​ര​ള​ത്തെ പ്ര​ള​യ​ത്തി​ൽ മു​ക്കി​യ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​ല​വ​ർ​ഷ​ത്തി​ലെ തോ​രാ മ​ഴ​യു​മാ​ണ് വാ​ർ​ഷി​ക മ​ഴ​യു​ടെ ക​ണ​ക്ക് ഉ​യ​ർ​ത്തി​യ​ത്.

publive-image

ഇ​തി​നു പി​ന്നാ​ലെ അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ലു​ബാ​ൻ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ​യും ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട തി​ത്‌ലി ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ​യും പ്ര​ഭാ​വം തു​ലാ​വ​ർ​ഷം എ​ത്തും മു​ൻ​പു ത​ന്നെ കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്കു കാ​ര​ണ​മാ​വു​ക​യും ചെ​യ്ത​താ​യാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം വ്യ​ക​ത​മാ​ക്കു​ന്ന​ത്.

publive-image

അ​തേ​സ​മ​യം തു​ലാ​വ​ർ​ഷം അ​ടു​ത്ത ആ​ഴ്ച​യോ​ടെ കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ന്‍റെ നി​ഗ​മ​നം. തു​ലാ​വ​ർ​ഷം ക​ഴി​ഞ്ഞ ആ​ഴ്ച ത​ന്നെ സം​സ്ഥാ​ന​ത്ത് പെ​യ്തു തു​ട​ങ്ങു​മെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം നേ​ര​ത്തെ പ്ര​വ​ചി​ച്ചി​രു​ന്നു.

publive-image

എ​ന്നാ​ൽ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദം തി​ത്‌ലി ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യ​ത് തു​ലാ​വ​ർ​ഷ​ത്തി​ന്‍റെ വ​ര​വ് വൈ​കി​പ്പി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

mazha
Advertisment