Advertisment

വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം - സാജൻ തൊടുക

New Update

publive-image

Advertisment

കോട്ടയം: കോവിഡ് മഹാമാരി രൂക്ഷമാക്കുകയും ലോക്ഡൗൺ നീളുന്ന തുമായ സാഹചര്യത്തിൽ കർഷകർ എടുത്തിരിക്കുന്ന ബാങ്ക് വായ്പകൾക്ക് അടിയന്തരമായി മൊറട്ടോറിയം പ്രഖ്യാപിക്കുവാൻ തയ്യാറാവണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻറ് സാജൻ തൊടുക ആവശ്യപ്പെട്ടു.

കേരള യൂത്ത് ഫ്രണ്ട് (എം)ന്റെ കെഎം മാണി കാരുണ്യ സന്നദ്ധ സേനയുടെ യുടെ കോവിഡ് - പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുവാൻ ചേർന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലഘട്ടത്തിലെ പലിശ ഇളവ് ഏറ്റെടുക്കുവാൻ ഗവൺമെൻറ് തയ്യാറാകണം. കർഷകരും ചെറുകിട സംരംഭകരും നാമമാത്ര കച്ചവടക്കാർ ഉൾപ്പെടെയുള്ള അധ്വാനവർഗ്ഗം കോവിഡ് കാലഘട്ടത്തിൽ സാമ്പത്തിക ക്ലേശത്തിൽ വലയുന്ന സാഹചരത്തിൽ അടിയന്തര ആശ്വസം അനുവദിക്കുവാൻ സർക്കാർ തയ്യാർ ആവണം എന്നും സാജൻ തൊടുക ആവശ്യപ്പെട്ടു.

യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് സൈമൺ അധ്യക്ഷനായിരുന്നു. കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികളായ ഷെയിൻ കുമരകം, സന്തോഷ് കമ്പകത്തിങ്കൽ, ആൽബിൻ പേണ്ടാനം, അഖിൽ ഉള്ളംപള്ളി, എൽബി അഗസ്റ്റിൻ, ജിമ്മിച്ചൻ ഈറ്റത്തോട്ട്, രാജേഷ് പള്ളത്ത്, സിറിൽ പാലയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.

kottayam news
Advertisment