Advertisment

കർഷക സമരം ഒത്തുതീർപ്പ് ആക്കണം: കേരള യൂത്ത് ഫ്രണ്ട് (എം)

New Update

തിരുവനന്തപുരം: ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കർഷകരെ അവഗണിക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്ന് കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക ആവശ്യപ്പെട്ടു.

Advertisment

publive-image

കർഷക സമരത്തിന് പിന്തുണ നല്കി യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മറ്റി നടത്തിയ ധർണ സമരം സാജൻ തൊടുക ഉദ്ഘാടനം ചെയ്യുന്നു

ഡൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും സമരം ചെയ്യുന്ന ലക്ഷകണക്കിന് കർഷകർക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ടും കർഷക സമരം ഒത്തുതീർപ്പാക്കാൻ പ്രധാനമന്ത്രി ഇപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഹെഡ് പോസ്റ്റോഫീസ് പടിക്കൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സാജൻ തൊടുക.

നാളെയും മറ്റന്നാളുമായി സംസഥാനത്തെ 13 ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾ നടത്തുമെന്ന് സാജൻ തൊടുക പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ ജെ എം അഖിൽ ബാബു അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് സഹായ ദാസ് നാടാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജന.സെക്രട്ടറി ഷെയിൻ കുമരകം , രാജേഷ് പള്ളത്ത്, സന്തോഷ് യോഹന്നാൻ. നന്ദകുമാർ രാമചന്ദ്രൻ , രാജേഷ് ട കുമാർ , സിജോ തെക്കേടം. സുബാഷ് കൊഞ്ചിര വിള.അരുൺ നെയ്യാറ്റിൻകര സിദ്ധിഖ് ശ്രീജിത്ത് വെള്ള ടെ അഖിൽ സാം വിജയ് അശ്വതി യു.വി എന്നിവർ പ്രസംഗിച്ചു

Advertisment