Advertisment

പ്രളയത്തിൽ രേഖകൾ നഷ്ടപ്പെട്ടവർ വിഷമിക്കേണ്ട.... നീതിധാര പദ്ധതിയിലൂടെ അതിവേ​ഗം രേഖകൾ സ്വന്തമാക്കാം

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആലപ്പുഴ: പ്രളയത്തിൽ വിലപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർ ആശങ്കപ്പെടേണ്ട‌ കാരണം നിങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണാൻ ജില്ലാ നിയമ സേവന അതോറിറ്റി നീതിധാര പദ്ധതിയുമായി രംഗത്ത്.

Advertisment

publive-image

 

വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ട റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വിളകാര്‍ഷിക വാഹന ഇന്‍ഷുറന്‍സ്, വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ എത്രയും വേഗം പുനര്‍നിര്‍മിച്ചു നല്‍കാന്‍ സ്‌പെഷ്യല്‍ അദാലത്ത് സഘടപ്പിക്കും.

ജില്ലാ ഭരണകൂടത്തിന്‍റെയും വിവിധ വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സഘടിപ്പിക്കുന്നത്. കൂടാതെ വെള്ളപ്പൊക്കത്തില്‍ ദുരിതം അനുഭവിക്കുന്നവരുടെ പരാതികള്‍ക്കുള്ള പരിഹാരം തേടാന്‍ അതോറിറ്റി സൗജന്യ നിയമ സേവനവും നല്‍കും.

പരാതികള്‍ ആലപ്പുഴ ജില്ലാ കോടതിയോട് ചേര്‍ന്ന ലീഗല്‍ സര്‍വീസസ് അതോറിറ്റി നീതിധാര ഹെല്‍പ് ഡെസ്‌ക് വഴി നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകള്‍ പരിഗണിക്കുന്നത് തീര്‍ത്തും സൗജന്യമായിട്ടാണ്.

flood
Advertisment