Advertisment

പ്രളയ ദുരന്തം വിലയിരുത്താന്‍ കേന്ദ്ര സംഘം ഉടന്‍ കേരളത്തിലേയ്ക്ക് ...അമിത് ഷായുടെ അധ്യക്ഷതയില്‍ പ്രളയ ദുരന്തം വിലയിരുത്താന്‍ ഉന്നതതലയോഗം ചേര്‍ന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ പ്രളയ ദുരന്തം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു.

Advertisment

publive-image

ദുരന്തത്തിന്‍റെ വ്യാപ്തി നേരിട്ട് മനസിലാക്കി സഹായം നിശ്ചയിക്കാനുള്ള കേന്ദ്ര സംഘം ഉടന്‍ കേരളത്തിലെത്തുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ധനമന്ത്രി നിര്‍മല സീതാരാമന്‍, കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, ആഭ്യന്തര മന്ത്രാലയത്തിലെയും നീതി ആയോഗിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉന്നതതലയോഗത്തില്‍ പങ്കെടുത്തു.

പ്രളയദുരന്തം നേരിടുന്ന സംസ്ഥാനങ്ങള്‍ക്കുള്ള അടിയന്തരസഹായം തുടരണമെന്ന് അമിത് ഷാ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.ഒഡീഷ, ഹിമാചല്‍പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കു ദുരന്തനിവാരണ ഫണ്ടിലേയ്ക്കുള്ള കഴിഞ്ഞ വര്‍ഷത്തെ അധികസഹായമായി 4432.10 കോടി രൂപ അനുവദിച്ചു.

flood
Advertisment