പ്രളയം മനുഷ്യനിര്‍മിതം: ആരോപണങ്ങള്‍ക്ക് കെഎസ്ഇബി മറുപടി നല്‍കണമെന്ന് ഹൈക്കോടതി

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, September 12, 2018

കൊച്ചി: ഡാം മാനേജ്‌മെന്റുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കെഎസ്ഇബി മറുപടി നല്‍കണമെന്ന് ഹൈക്കോടതി. ഡാം സുരക്ഷാ അതോറിറ്റിയും മറുപടി നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞു.

പ്രളയം മനുഷ്യനിര്‍മിതമെന്ന വിവിധ ഹര്‍ജികളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത മാസം ആറിനുള്ളില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണം. ഹര്‍ജികള്‍ അടുത്ത മാസം പത്തിന് വീണ്ടും പരിഗണിക്കും.

അതേസമയം പ്രളയക്കെടുതിയുടെ നഷ്ടപരിഹാര വിതരണത്തില്‍ ട്രൈബ്യൂണല്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സുതാര്യമാക്കണം. പ്രളയകാരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെടും.

×