സാലറി ചലഞ്ചില്‍ പുതിയ നീക്കവുമായി ധനവകുപ്പ്; ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണങ്ങളുടെ നാലാംഗഡു പണമായി നല്‍കും

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Friday, September 14, 2018

തിരുവനന്തപുരം: സാലറി ചലഞ്ചില്‍ ആശ്വാസ വഴിയൊരുക്കി ധനവകുപ്പ്. ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണങ്ങളുടെ നാലാംഗഡു പണമായി നല്‍കും. കൈയില്‍ കിട്ടുന്ന ഒരുമാസത്തെ ശമ്പളത്തിന് തുല്യമായ തുക ഒന്നാം തിയതി ലഭിക്കും.

ദുരിതാശ്വാസത്തിന് നല്‍കുന്ന ഒരു വിഹിതം കൈയിലെത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. 1,538 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. ആദ്യ മൂന്നുഗഡു പിഎഫില്‍ ലയിപ്പിച്ചിരുന്നു.

×