Advertisment

ചാരക്കേസിലെ ഗൂഡാലോചന അന്വേഷിക്കാന്‍ സര്‍ക്കാര്‍ നീക്കം. നമ്പി നാരായണന്‍ അന്വേഷണം ആവശ്യപെട്ട് കത്ത് നല്‍കും. സര്‍ക്കാര്‍ ഉത്തരവിറക്കും. ആന്റണിയും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഹസനും കുടുങ്ങും

New Update

publive-image

Advertisment

തിരുവനന്തപുരം : കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ സാഹചര്യത്തില്‍ ഐ എസ് ആര്‍ ഓ ചാരക്കേസിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന .

ഇക്കാര്യത്തില്‍ കേസിലെ കക്ഷികളായ ആരുടെയെങ്കിലും ഭാഗത്തുനിന്നും അന്വേഷണ ആവശ്യം ഉയര്‍ന്നാല്‍ അന്വേഷണം പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിനു മുന്നോടിയായി സര്‍ക്കാര്‍ ദൂതനായി ഉന്നത സിപിഎം നേതാവ് ഇന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ ഐ എസ് ആര്‍ ഓ മുന്‍ ശാസ്ത്രഞ്ജന്‍ നമ്പി നാരായണനെ അദ്ദേഹത്തിന്‍റെ വസതിയില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയതായും സൂചനയുണ്ട് .

publive-image

വരും ദിവസങ്ങളില്‍ ചാരക്കേസിലെ ഗൂഡാലോചന അന്വേഷിക്കണം എന്നാവശ്യപെട്ട് നമ്പി നാരായണന്‍ സര്‍ക്കാരിന് കത്ത് നല്‍കിയേക്കും . ഈ കത്തില്‍ തന്നെ അന്വേഷണം ഉണ്ടാകാനാണ് സാധ്യത .

ചാരക്കേസിന്‍റെ പേരില്‍ കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കരുതെന്നു എ കെ ആന്റണി തന്നോടും ഉമ്മന്‍ചാണ്ടിയോടും ആവശ്യപെട്ടിരുന്നു എന്നായിരുന്നു എം എം ഹസന്‍റെ വെളിപ്പെടുത്തല്‍ . എന്നാല്‍ ആന്റണി അറിയാതെയാണ് ഈ ഗൂഡാലോചന നടന്നതെന്ന വാദം നമ്പി നാരായണന്‍ ഇന്നലെ തന്നെ നിക്ഷേധിച്ചിരുന്നു .

മാത്രമല്ല കരുണാകരന്‍ രാജിവച്ച ഉടന്‍ പകരം മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്യാന്‍ 14 ലക്ഷം രൂപ മുടക്കി ചാര്‍ട്ടേഡ് വിമാനത്തിലായിരുന്നു ആന്റണി അന്ന് ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്ത് പറന്നെത്തിയത് . അതിനാല്‍ തന്നെ ഹസന്‍റെ പ്രസ്താവന രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ചുള്ളതായിരുന്നു എന്ന നിഗമനമാണ് നമ്പി നാരായണന് ഉള്ളത് .

publive-image

അന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ ശരിയായ ഗുണഭോക്താവായി മാറിയതും എ കെ ആന്റണിയായിരുന്നു . ആന്റണിയെ പരിശുദ്ധനാക്കികൊണ്ടുള്ളതായിരുന്നു ഹസന്‍റെ വെളിപ്പെടുത്തല്‍ . ഇത് കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ആന്റണിയുടെ സഹായം തേടാന്‍ ലക്ഷ്യം വച്ചുള്ളതായിരുന്നു എന്നാണ് വിലയിരുത്തല്‍ .

അതിനാല്‍ തന്നെ ചാരക്കേസ് ഗൂഡാലോചനയില്‍ അന്വേഷണം വന്നാല്‍ സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണി, ഉമ്മന്‍ചാണ്ടി , രമേശ്‌ ചെന്നിത്തല, എം എം ഹസന്‍, വി എം സുധീരന്‍ എന്നിവരൊക്കെ കുരുക്കിലാകും .

സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതും അതു തന്നെയാണ് . യു ഡി എഫ് നേതാക്കളെ സോളാര്‍ കേസില്‍ അകപ്പെടുത്താന്‍ ശ്രമിച്ച് പ്രതിശ്ചായ നഷ്ടമായ സര്‍ക്കാരിന് ചാരക്കേസിലെ അന്വേഷണം പുതുജീവന്‍ നല്‍കും .

ഒപ്പം പ്രതിപക്ഷത്തിന്‍റെ അസ്തമയമായി അത് മാറുകയും ചെയ്യും .  എ കെ ആന്റണിയുടെ പേര് അന്നത്തെ ഗൂഡാലോചനയെപ്പറ്റി തുടക്കം മുതല്‍ ആരോപണം ഉന്നയിക്കുന്ന നമ്പി നാരായണന്‍ ഉന്നയിക്കും . അതോടെ ആന്റണി കേസില്‍ പ്രതിയാകും .

ഉമ്മന്‍ചാണ്ടിയുടെയും രമേശിന്‍റെയും പേരുകളും അദ്ദേഹം വിട്ടുകളയില്ല . ഹസന്‍ അദ്ദേഹം അതില്‍ ഒരു പ്രധാന കക്ഷിയായിരുന്നെന്ന് സ്വയം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട് .

സര്‍ക്കാരിനെ സംബന്ധിച്ച് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ മറിച്ചിടാന്‍ അദ്ദേഹത്തിന്‍റെ സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ നടത്തിയ അട്ടിമറി നീക്കം എന്ന നിലയില്‍ അന്വേഷണം പ്രഖ്യാപിച്ച ശേഷം  ഈ കേസില്‍ പുറത്തു നിന്നും കളി കണ്ടാല്‍ മാത്രം മതി .

ബാക്കിയൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം തമ്മില്‍ തല്ലി ഇല്ലാതാകും . എന്തായാലും കെ പി സി സി അധ്യക്ഷന്‍റെ പ്രസ്താവനയോടെ സംസ്ഥാനത്തെ കോണ്‍ഗ്രസ് ഘടകം വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കാന്‍ പോകുന്നത് . ഇതിനു സിപിഎം ഉള്‍പ്പെടെ ആരെയും പഴി ചാരാന്‍ കോണ്‍ഗ്രസിന് കഴിയുകയുമില്ല .

isro kpcc k muraleedharan umman chandy cpm - congress isro case
Advertisment