Advertisment

കേരളത്തില്‍ 121 നിയമസഭാ സീറ്റുകളില്‍ യുഡിഎഫ് മുന്നില്‍ ! എല്‍ഡിഎഫ് 18 സീറ്റുകളില്‍ ഒതുങ്ങി. 2016 ല്‍ 91 സീറ്റില്‍ വിജയിച്ച ഇടതുപക്ഷത്തിന് വന്‍ തിരിച്ചടി

New Update

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍

കേരളത്തില്‍ 121 നിയമസഭാ സീറ്റുകളില്‍ യുഡിഎഫ് മുന്നിലെത്തി.

Advertisment

2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ 91 സീറ്റില്‍ വിജയിച്ച ഇടതുപക്ഷത്തിന് ഇത്തവണ 18 സീറ്റില്‍ മാത്രമാണ് നേടാനായത് . ബിജെപിക്ക് കഴിഞ്ഞ തവണ ഓ രാജഗോപാല്‍ എം എല്‍ എ വിജയിച്ച നേമം മണ്ഡലത്തില്‍ മാത്രമാണ് വിജയിക്കാനായത് .

publive-image

ഇടുക്കി, തൃശൂര്‍, വയനാട്, പൊന്നാനി, മലപ്പുറം, എറണാകുളം, ആലത്തൂര്‍ കൊല്ലം, ചാലക്കുടി, മാവേലിക്കര, കോഴിക്കോട് എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് മുന്നിലെത്തി.

പത്തനംതിട്ടയിലും, കോട്ടയത്തും, തിരുവനന്തപുരത്തും, ആറ്റിങ്ങലിലും, വടകരയിലും ഓരോ നിയമസഭാ സീറ്റില്‍ മാത്രമാണ് യുഡിഎഫ് പിന്നാക്കം പോയത്.

publive-image

സിപിഎം ആകെ ജയിച്ച ആലപ്പുഴയില്‍ പോലും നാലിടത്ത് മുന്നിലെത്തിയത് ഷാനിമോള്‍ ഉസ്മാനാണ്. പി.ജയരാജനെന്ന സിപിഎമ്മിന്റെ പ്രസ്റ്റീജ് സ്ഥാനാര്‍ഥിക്ക് തലശ്ശേരിയില്‍ മാത്രമാണ് മുന്നിലെത്താനായത്.

പത്തനംതിട്ടയില്‍ അടൂര്‍ നിയമസഭാ സീറ്റില്‍ മുന്നിലെത്താനായത് മാത്രമാണ് എല്‍ഡിഎഫിന് ആശ്വസിക്കാനുള്ളത്.

udf
Advertisment