Advertisment

കേരളപ്പിറവി സെമിനാര്‍ സംഘടിപ്പിച്ചു.

author-image
admin
Updated On
New Update

ദമ്മാം: ഭാഷാടിസ്ഥാനത്തില്‍ മലയാളികളുടെ സംസ്ഥാനമായി കേരളം രൂപവല്‍ക്കരി യ്ക്കപ്പെട്ടിട്ടു 63 വര്‍ഷങ്ങള്‍ പൂര്‍ത്തിയായതിന്റെ ആഘോഷങ്ങളുടെ ഭാഗമായി, നവയുഗം സാംസ്ക്കാരികവേദി കേരളപ്പിറവി സെമിനാര്‍ സംഘടിപ്പിച്ചു.

Advertisment

publive-image

ദമ്മാം റോസ് ആഡിറ്റോറിയത്തില്‍, നവയുഗം കേന്ദ്രകമ്മിറ്റി ട്രെഷറര്‍ സാജന്‍ കണിയാ പുരത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍, നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധി കാരി ഷാജി മതിലകം, ജെനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ, പ്രസിഡന്റ്‌ ബെന്‍സിമോഹന്‍.ജി, ഉപദേശകസമിതി ചെയര്‍മാന്‍ ജമാല്‍ വില്യാപ്പള്ളി എന്നിവര്‍ സംസാരിച്ചു.

കേരളസംസ്ഥാനത്തെ ഇന്ത്യക്ക് തന്നെ മാതൃകയാക്കിയത്, ഈ സമൂഹത്തില്‍ അടിയുറച്ചു വേരോടിയ ഇടതുപക്ഷബോധമാണ് എന്ന് സെമിനാറില്‍ അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി.. കഴിഞ്ഞ 63 വര്‍ഷങ്ങള്‍ കൊണ്ട് വിവിധ മേഖലകളില്‍ കേരളം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച്‌ മീനു അരുണ്‍, ശ്രീകുമാര്‍ വെള്ളല്ലൂര്‍, ഗോപകുമാര്‍, ജയകുമാര്‍, ദാസന്‍ രാഘവന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.  നവയുഗം കേന്ദ്ര നേതാക്കളായ ഉണ്ണി പൂചെടിയല് സ്വാഗതവും, ഇ.എസ്.റഹീം നന്ദിയും പറഞ്ഞു.

Advertisment