Advertisment

ദുബായില്‍ നടന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ കേരള പൊലീസിന് അവാര്‍ഡ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ദുബായ്: ദുബായില്‍ നടന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയില്‍ കേരള പൊലീസിന് അവാര്‍ഡ്.  മൊബൈല്‍ ഗെയിമിലൂടെ ആളുകളെ ബോധവത്കരിക്കുന്നതിനുള്ള മികച്ച ഗെയിമിഫിക്കേഷന്‍ സേവനം തയ്യാറാക്കിയതിനാണ് കേരള പോലീസ് പുരസ്‌ക്കാരം നേടിയത്. സുരക്ഷിത ഡ്രൈവിങ്ങിനായുള്ള ട്രാഫിക് ഗുരു എന്ന ഗെയിം ആപ്ലിക്കേഷനാണ് പുരസ്‌ക്കാരത്തിന് അര്‍ഹമായത്.

Advertisment

publive-image

രസകരമായ വിഡിയോ ഗെയിമിലൂടെ വിവിധ ട്രാഫിക് നിയമങ്ങളും ഡ്രൈവിംഗ് രീതികളും അനായാസം മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് ഈ ത്രീഡി ഗെയിം ആപ്പ് . സുരക്ഷിത ഡ്രൈവിംഗ് മാത്രമല്ല, കൃത്യമായ റോഡ് നിയമങ്ങള്‍ ; ഹൃദിസ്ഥമാക്കാനും ഈ ആപ്ലിക്കേഷന്‍ സഹായിക്കും.

ഐക്യരാഷ്ട്രസഭയുടെതുള്‍പ്പടെയുള്ള എന്‍ട്രികള്‍ പിന്തള്ളിയാണ് കേരള പോലീസ് ഈ നേട്ടം സ്വന്തമാക്കിയത്. യു .എ.ഇ. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യവകുപ്പ് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ബിന്‍ ഖലീഫ അല്‍ നഹ്യാനില്‍ നിന്ന് കേരള പൊലീസിലെ ആംഡ് ബറ്റാലിയന്‍ ഡി.ഐ.ജി പി.പ്രകാശ് ഉച്ചകോടിയുടെ വേദിയില്‍ വച്ച്‌ പുരസ്‌ക്കാരം ഏറ്റുവാങ്ങി.

 

Advertisment