Advertisment

ഒമാനിൽ മലയാളി യുവാവ് വെട്ടേറ്റ് മരിച്ചു ; ഒപ്പം താമസിച്ചിരുന്ന പാകിസ്ഥാൻ സ്വദേശി കസ്റ്റഡിയില്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

മസ്കത്ത്: ഒമാനിലെ ബുറൈമിയിൽ മലയാളി യുവാവ് വെട്ടേറ്റ് മരിച്ചു. തൃശൂർ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരി (35) ആണ് മരിച്ചത്. തലയ്ക്കു മാരകമായ മുറിവേറ്റാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. തലയുടെ വലതുഭാഗത്തും നെറ്റിയിലും കൈകളിലും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളുണ്ട്.

Advertisment

publive-image

ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. രാജേഷിനൊപ്പം മുറിയിൽ താമസിച്ചു വന്നിരുന്ന പാകിസ്ഥാൻ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മൃതദേഹം ബുറൈമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച്

റോയൽ ഒമാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment