Advertisment

മഹാത്മാ അയ്യന്‍‌കാളി കര്‍മശ്രേഷ്ഠ അവാര്‍ഡ്‌ കരീം പന്നിത്തടം ഏറ്റുവാങ്ങി.

author-image
admin
New Update

തൃശ്ശൂര്‍ : ദ്രാവിഡ കലാസാംസ്‌കാരിക വേദിയുടെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള മഹാത്മാ അയ്യന്‍‌കാളി കര്‍മശ്രേഷ്ഠ അവാര്‍ഡ്‌ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് മുന്‍ എം.എല്‍.എ. ടി.എന്‍. പ്രതാപനില്‍ നിന്ന് കരീം പന്നിത്തടം ഏറ്റുവാങ്ങി. 10001 രൂപയും പ്രശസ്തിപത്രവും മെഡലുമാണ് ലഭിച്ചത്.

Advertisment

publive-image

ചടങ്ങില്‍ പ്രസിഡണ്ട് കെ.സി.സുബ്രമണ്യ൯ അദ്ധ്യക്ഷതവഹിച്ചു. ‍.

ജഡ്ജി (റിട്ട)പി.എ൯.വിജയകുമാർ,പട്ടികജാതി മുന്‍ എo.ഡി.ടി ആർ. രഞ്ജു, മുന്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്സി.സി.ശ്രീകുമാർ,വിജയന്‍.വി.അമ്പലപ്പുഴ, ബിജു ആട്ടോർ, പി.പി.സർവ്വ൯, , വി.കെ.ദാസ൯, പി.ടി.രവീന്ദ്ര൯, എ.പി.കൃഷ്ണ൯, വികാസ് ചക്രപാണി, , പി.കെ.ഹംസ, അരവിന്ദ൯ നെല്ലുവായ്, മോഹന൯ മനക്കലപ്പടി.തുടങ്ങിയവർ പ്രസംഗിച്ചു.

മൂന്നര പതിറ്റാണ്ടായി വിധവകള്‍, അംഗപരിമിതര്‍,ദളിതര്‍ എന്നിവരുടെ ക്ഷേമങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന കരീം പന്നിത്തടം മുസ്ലിം ലീഗിന്‍റെ ദേശീയ സമിതി അംഗവും,ഫോര്‍മര്‍ പഞ്ചായത്ത്‌ മെമ്പേഴ്സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ പ്രസിഡണ്ടും,വിവിദ് കേരള ചെയര്‍മാനുമാണ്. .

publive-image

മികച്ച പൊതുപ്രവര്‍ത്തകനുള്ള ഡോക്ടര്‍ അംബേദ്‌കര്‍ ദേശീയ ഫെല്ലോഷിപ്പും,മൌലാന അബ്ദുല്‍കലാം ആസാദ്‌ ഫൌണ്ടേഷന്‍, യു.എ.ഇ.പ്രവാസി അസോസിയേഷന്‍, ബഹുജന സാഹിത്യ അക്കാദമിയുടെ സംസ്ഥാന കര്‍മ്മ ശ്രേഷ്ഠ, പീപ്പിള്‍സ്‌ റിവ്യൂ മാസിക എക്സലന്‍സ് എന്നീ അവാര്‍ഡുകളും,നവോത്ഥാന ശ്രേഷ്ഠ, യു.എ.ഇ.ചാപ്റ്റര്‍ സീതി സാഹിബ്‌ ഫൌണ്ടേഷന്‍, കുവൈറ്റ് തൃശൂര്‍ കെ.എo.സി.സി,ശ്രീ സത്യസായി സേവ എന്നീ പുരസ്ക്കാരങ്ങളും മറ്റു നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്.

Advertisment