Advertisment

കെ.എം മാണി രൂപം നൽകിയ കരാർ അതേപടി പാലിക്കണമെന്ന് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാ​ഗം

New Update

കോട്ടയം: കെ.എം മാണി രൂപം നൽകിയ കരാർ അതേപടി പാലിക്കണമെന്നാണ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാടെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം)പാര്‍ലമെന്ററി പാര്‍ട്ടി യോഗം.

Advertisment

publive-image

നിലവിലില്ലാത്ത കരാർ ഉണ്ടെന്ന് സ്ഥാപിച്ചെടുക്കാൻ ജോസഫ് നടത്തുന്ന ശ്രമം രാഷ്ട്രീയ അധാർമികതയാണ്. നിർണായക രാഷ്ട്രീയ ഘട്ടങ്ങളിലെല്ലാം മുന്നണി മാറ്റം എന്ന ഭീഷണി ഉയർത്തുന്ന പി ജെ ജോസഫിന് മുന്നിൽ യു ഡി എഫ് വഴങ്ങരുതെന്നും യോ​ഗം ആവശ്യപ്പെടുന്നു.

മുന്നണി മാറ്റം ശീലമാക്കിയ പി.ജെ ജോസഫ് പതിവുപോലെ ഭീഷണി ആവര്‍ത്തിക്കുകയാണ്.  ഒറ്റ രാത്രി കൊണ്ട് നിലപാടു മാറ്റുന്നവർക്ക് കാലുമാറ്റത്തിന്റെ പാരിതോഷികമായി ഏതെങ്കിലും പദവി നൽകുന്നത് മുന്നണി സംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണെന്നും യോ​ഗം വിലയിരുത്തി. അത് അംഗീകരിക്കാൻ  കഴിയുന്നതല്ലെന്നും കേരളാ കോണ്‍ഗ്രസ്സ് (എം)പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിൽ അഭിപ്രായമുയർന്നു. ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ തോമസ് ചാഴികാടന്‍ എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഡോ.എന്‍.ജയരാജ് എം.എല്‍.എ, സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ എന്നിവര്‍ പങ്കെടുത്തു.

Advertisment