Advertisment

സു​ഭാ​ഷ് ഘാ​യി ക​ട​ന്നു​പി​ടി​ച്ചു ചും​ബി​ച്ചു.​ അതിക്രമം കാണിച്ചത് വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തിയ ശേഷം - സംവിധായകനെതിരെ പരാതിയുമായി കെ​യ്റ്റ് ശ​ർ​മ

New Update

publive-image

Advertisment

മും​ബൈ: ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ സം​വി​ധായ​ക​ൻ സു​ഭാ​ഷ് ഘാ​യി​ക്കെ​തി​രെ ന​ടി​യും മോ​ഡ​ലു​മാ​യ കെ​യ്റ്റ് ശ​ർ​മ പീ​ഡ​ന പ​രാ​തി ന​ൽ​കി. ശ​നി​യാ​ഴ്ച മും​ബൈ​യി​ലെ വെ​ർ​സോ​വ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി​യ സു​ഭാ​ഷ് ഘാ​യി ത​ന്നെ ക​ട​ന്നു​പി​ടി​ക്കു​ക​യും ചും​ബി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​രാ​തി. എ​ന്നാ​ൽ ത​ന്‍റെ അ​ഭി​ഭാ​ഷ​ക​ർ ഇ​തി​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്നാ​യി​രു​ന്നു ഘാ​യി​യു​ടെ പ്ര​തി​ക​ര​ണം.

publive-image

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ആ​റി​നു വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി​യ ഘാ​യി മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് കെ​യ്റ്റ് പ​റ​യു​ന്നു. ഘാ​യി​യു​ടെ വീ​ട്ടി​ലെ​ത്തു​മ്പോ​ൾ അ​വി​ടെ ആ​റോ​ളം പേ​രു​ണ്ടാ​യി​രു​ന്നു. ഇ​വ​രു​ടെ മു​ന്നി​ൽ‌​വ​ച്ച് ത​ന്‍റെ ശ​രീ​രം ത​ട​വിത്ത​രാ​ൻ ഘാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

publive-image

ഇ​തു ത​ന്നെ ഞെ​ട്ടി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രാ​യ​ത്തെ ബ​ഹു​മാ​നി​ച്ച് ത​യാ​റാ​യി. ര​ണ്ടു മൂ​ന്നു മി​നി​റ്റ് ത​ട​വി​യ ശേ​ഷം കൈ​ക​ഴു​കാ​നാ​യി ശു​ചി​മു​റി​യി​ലേ​ക്കു​പോ​യ​പ്പോ​ൾ പി​ന്തു​ട​ർ​ന്നെ​ത്തി​യ ഘാ​യി ത​ന്നെ ക​ട​ന്നു​പി​ടി​ക്കു​ക​യും ചും​ബി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു- കെ​യ്റ്റ് പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

publive-image

publive-image

ഇ​വി​ടെ​നി​ന്നു പോ​ക​ണ​മെ​ന്നു പ​റ​ഞ്ഞ​പ്പോ​ൾ ഘാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും കെ​യ്റ്റ് പ​റ​യു​ന്നു. രാ​ത്രി​യി​ൽ ത​ന്നോ​ടൊ​പ്പം ത​ങ്ങി​യി​ല്ലെ​ങ്കി​ൽ വി​ട്ട‍​യ​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി.

mee too
Advertisment