Advertisment

കേരള സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ; തിരുവനന്തപുരത്തിന് മൂന്നാം സ്ഥാനം

New Update

publive-image

കേരള സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരുവനന്തപുരം മൂന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവനന്തപുരത്ത് വെച്ച് ഇന്ന് നടന്ന ലൂസേഴ്‌സ് ഫൈനലില്‍ പാലക്കാടിനെ തോല്‍പ്പിച്ചാണ് തിരുവനന്തപുരം മൂന്നാം സ്ഥാനം നേടിയത്. രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കായിരുന്നു പാലക്കാടിനെ തോല്‍പ്പിച്ചത്.

തിരുവനന്തപുരത്തിനായി ജിപ്‌സണ്‍, കുഞ്ഞുമോന്‍, നിഷോണ്‍ സേവിയര്‍, മാര്‍ട്ടിന്‍, നിജോ എന്നിവരാണ് ഗോള്‍ നേടിയത്. പാലക്കാടിന്റെ രണ്ടു ഗോളുകളും രാജുവാണ് നേടിയത്. ഇന്ന് വൈകിട്ട് നടക്കുന്ന ഫൈനലില്‍ മലപ്പുറം കോട്ടയത്തെ നേരിടും.

Advertisment