കെജിഎഫിന്റെ രണ്ടാമത്തെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി

ഫിലിം ഡസ്ക്
Thursday, December 6, 2018

ഉഗ്രം എന്ന സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രത്തിന് ശേഷം പ്രശാന്ത് നീല്‍ ഒരുക്കുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് സിനിമയാണ് കെജിഎഫ്. ചിത്രത്തിലെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തുവിട്ടു.

കന്നഡ സൂപ്പര്‍താരം യഷ് ആണ് ചിത്രത്തിലെ നായകന്‍. ഹോളിവുഡ് വെസ്റ്റേണ്‍ സിനിമകളെ ഓര്‍മിപ്പിക്കുന്ന ഫ്രെയിമുകളും ആക്ഷന്‍ രംഗങ്ങളും ആയിരുന്നു ട്രെയ്ലറില്‍ ഉണ്ടായിരുന്നത്. 2 ചാപ്റ്റര്‍ ആയി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ ട്രെയിലര്‍ വന്‍ ഹിറ്റായിരിക്കുകയാണ്.

ശ്രീനിധി ഷെട്ടി നായികയാവുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനിയായിരുന്ന കോളാര്‍ പ്രദേശത്തെ അധികരിച്ചാണ് സിനിമ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകള്‍ക്ക് പുറമെ മലയാളത്തിലും ചിത്രം പരിഭാഷപ്പെടുത്തി തിയേറ്ററുകളിലെത്തും. കന്നഡ സിനിമയിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രങ്ങളിലൊന്നാണ് കെജിഎഫ്. ഡിസംബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും.

 

×