Advertisment

യാഷ് ചിത്രം കെജിഎഫിന്റെ കിടിലന്‍ ട്രെയിലര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കന്നഡ ചിത്രം കെജിഎഫിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ചൈനീസ്, ജാപ്പനീസ് ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിന് എത്തുന്നുണ്ട്.

പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രശാന്ത് നീലാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ഹൊമ്ബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരണ്‍ഗണ്ടൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീനിനിധി ഷെട്ടിയാണ് ചിത്രത്തില്‍ യാഷിന്റെ നായികയായി എത്തുന്നത്. വസിഷ്ഠ എന്‍ സിംഹ, രമ്യാ കൃഷ്ണന്‍, മാളവിക അവിനാഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിസംബര്‍ 21നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Advertisment