Advertisment

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് 7 വര്‍ഷം തടവു ശിക്ഷ

New Update

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയക്ക് അഴിമതി കേസില്‍ ബംഗ്ലാദേശ് കോടതി എഴു വര്‍ഷത്തേക്ക് ശിക്ഷ വിധിച്ചു. അധികാരത്തിലിരിക്കെ തന്റെ ഭര്‍ത്താവിന്റെ പേരില്‍ ജീവകാരുണ്യപ്രവര്‍ത്തനത്തിനെന്നു പറഞ്ഞ് വന്‍ അഴിമതി നടത്തിയ കേസിലാണ് ഖാലിദക്ക് കോടതി ശിക്ഷ വിധിച്ചത്. തന്റെ ഭര്‍ത്താവിന്റെ പേരിലുള്ള സിയ ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് അനധികൃതമായി 375,000 ഡോളര്‍ ശേഖരിച്ചു എന്നാണ് ഖാലിദയ്ക്കെതിരെയുള്ള പരാതി. ബംഗ്ലാദേശിലെ താല്‍കാലിക കോടതിയില്‍ ജഡ്ജ് അക്തറുസമാനാണ് ഖാലിദയുടെ ശിക്ഷ വിധിച്ചത്.

ആരോഗ്യപ്രശ്നങ്ങളുള്ള ഖാലിദ കോടതിയില്‍ ഹാജരായിരുന്നില്ല. മറ്റൊരു കേസില്‍ അഞ്ച് വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ഖാലിദ ഇപ്പോള്‍. ഇതേ കേസില്‍ ഖാലിദയ്ക്കൊപ്പം അറസ്റ്റിലായ മറ്റു മൂന്നു പേര്‍ക്കും കോടതി 7 വര്‍ഷത്തെ തടവു വിധിച്ചു. എന്നാല്‍ ഖാലിദയ്ക്കെതിരായ കോടതി വിധി രാഷ്ട്രീയ പ്രേരിതമാണെന്ന് ഖാലിദയുടെ പാര്‍ട്ടി ആരോപിച്ചു.

Advertisment