Advertisment

പുതിയ ഖുലൈസ് കെ എം സി സി ഓഫീസും പ്രവാസി കാർഡുകളുടെ ക്യാമ്പയിനും ഉദ്ഘാടനം ചെയ്തു

New Update

ഖുലൈസ് (സൗദി അറേബ്യ): ജീവകാരുണ്യ പ്രവർത്തനങ്ങളിലും പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിലും പ്രശംസനീയവും മാതൃകപരവുമായ സേവന പ്രവർത്തനങ്ങൾ നടത്തി വരുന്ന ഖുലൈസ് കെ എം സി സിക്ക് പുതിയ ആസ്ഥാനം പ്രവർത്തനം തുടങ്ങി. പ്രവാസികളുടെയും തീർത്ഥാടകരുടെയും മരണാന്തര നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി വരുന്നതുൾപെടെയുള്ള വലിയ കാരുണ്യ പ്രവർത്തനമാണ് ഖുലൈസ് കെ എം സി സി സിയുടേത്.

Advertisment

publive-image

ഖുലൈസ് കെ എം സി സിയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ജിദ്ദ കെ എം സി സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര നിർവഹിച്ചു. അതോടൊപ്പം, പ്രവാസി ക്ഷേമ നിധി കാർഡ്,നോർക്ക കാർഡ് എന്നിവയുടെ ക്യാമ്പയിൻ ഉദ്ഘാടനവും അരങ്ങേറി. ജിദ്ദ കെ എം സി സിയുടെ ക്ഷേമനിധി കാർഡ് ഡസ്‌ക് അദ്ധ്യക്ഷൻ കരീം കൂട്ടിലങ്ങാടി, അബൂബക്കർ അരിമ്പ്ര എന്നിവർ ചേർന്നാണ് ക്യാമ്പയിൻ ഉദ്‌ഘാടനം നിർവഹിച്ചത്.

പ്രവാസി കാർഡുകളിൽ ഖുലൈസിലെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറോളം പ്രവാസികളെ ചേർക്കും.അസീസ് മണ്ണാർക്കാട്,നൗഷാദ്‌ മണ്ണാർക്കാട്,റഷീദ് എറണാങ്കുളം,സക്കീർ മണ്ണാർ മല,ഹംസക്കുട്ടി ഇരുമ്പുഴി അഷ്റഫ് ചെറുകുളമ്പ്,ജാബിർ കൊണ്ടോട്ടി,ഷുക്കൂർ ഫെറോക്ക്,സൈതലവി ശുഹൈബി,അക്ബർ ആട്ടീരി, ഉമ്മർ കോട്ടക്കൽ പങ്കെടുത്തു.ചടങ്ങിൽ അസീസ് കൂട്ടിലങ്ങാടി അധ്യക്ഷതവഹിച്ചു.ആരിഫ് പഴയകത്ത് സ്വാഗതവും ഇബ്രാഹീം വന്നേരി നന്ദിയും പറഞ്ഞു.

khulise pravasi card
Advertisment