Advertisment

കെ.ഐ.സി ഫര്‍വാനിയ മേഖല ദിക്ര്‍ മജ്ലിസും റമദാന്‍ പ്രഭാഷണവും സംഘടിപ്പിക്കുന്നു

New Update

publive-image

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫര്‍വാനിയ മേഖല കമ്മിറ്റി മാസാന്ത ദിക്റ് ദുആ മജ്ലിസും, റമദാന്‍ പ്രഭാഷണവും സംഘടിപ്പിക്കുന്നു. ഏപ്രില്‍ 16 വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിമുതല്‍ ഓണ്‍ലൈനായി നടക്കുന്ന പരിപാടിയില്‍  സയ്യിദ് സഫിയുള്ളാഹി ജമലുല്ലൈലി തങ്ങൾ മണ്ണാർക്കാട്  ഉത്ഘാടനം നിര്‍വഹിക്കും.

ആത്മാന്വേഷണത്തിന്റെ റമദാന്‍ എന്ന  ശീര്‍ഷകത്തില്‍ നടക്കുന്ന കാമ്പയിന്റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുൽ ജലീൽ റഹ്‌മാനി വാണിയന്നൂർ മുഖ്യ പ്രഭാഷണം നടത്തും. കെ.ഐ.സി കേന്ദ്ര മേഖല ഭാരവാഹികള്‍ സംബന്ധിക്കും.

Advertisment