കെ.ഐ.സി വിഖായ മെഡിക്കല്‍ വിംഗ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Saturday, May 15, 2021

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ വിഖായ മെഡിക്കല്‍ വിംഗ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബ്രിയ സെന്ട്രല്‍ ബ്ലഡ് ബാങ്കില്‍ വെച്ച് നടന്ന  ക്യാമ്പില്‍ കെ.ഐ.സി യുടെ അബ്ബാസിയ, ഫര്‍വാനിയ, ഫഹാഹീല്‍, സിറ്റി, ഹവല്ലി തുടങ്ങിയ അഞ്ച് മേഖലകളില്‍ നിന്നുമുളള നേതാക്കന്‍മാരും പ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ പങ്കെടുത്തു.

കോവിഡ് പാശ്ചാതലത്തില്‍ കുവൈത്ത് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് നേരിടുന്ന രക്തദൗര്‍ലഭ്യം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെ.ഐ.സി പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള, വിഖായ കേന്ദ്ര സെക്രട്ടറി ശിഹാബ് കൊടുങ്ങല്ലൂര്‍, സെക്രട്ടറിമാരായ മുഹമ്മദലി പുതുപ്പറമ്പ്, അബ്ദു കുന്നുംപുറം, കേന്ദ്ര കണ്‍വീനര്‍ സവാദ് കൊയിലാണ്ടി, മെഡിക്കല്‍ വിംഗ് ഫഹാഹീല്‍ മേഖല കോര്‍ഡിനേറ്റര്‍ സമീര്‍ പാണ്ടിക്കാട്,ഹവല്ലി മേഖല ജഃസെക്രട്ടറി ഫാസില്‍ കരുവാരക്കുണ്ട് , അസീസ് പാടൂര്‍, ഇസ്മായില്‍ വളളിയോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

×