Advertisment

കുവൈറ്റില്‍ കോവിഡ്‌ ബാധിച്ച് മരിച്ച നിര്‍ധനരായ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച ഇന്ത്യന്‍ എംബസ്സിയുടെ നടപടി പ്രശംസനീയം : കെ.ഐ.സി

New Update

publive-image

കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ച നിര്‍ധനരായ ഇന്ത്യന്‍ ഗാര്‍ഹിക തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജിന്റെ നടപടി ഏറെ പ്രശംസനീയമാണെന്ന് കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

മാനുഷിക മൂല്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള ഇത്തരം നടപടികള്‍ ഇന്ത്യന്‍ സമൂഹത്തിനാകമാനം അഭിമാനമാണെന്നും, കുവൈത്തിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പൊതു നന്മക്കായുളള എല്ലാ പ്രവര്‍ത്തനങ്ങളിലും  എംബസ്സി നല്‍കി വരുന്ന പിന്തുണയും  സഹകരണവും അഭിനന്ദനീയമാണെന്നും കെ.ഐ.സി  ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

Advertisment