Advertisment

കെ.ഐ.സി റമദാന്‍ ക്യാമ്പയിന്‍-2020 സമാപിച്ചു

New Update

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ റമദാന്‍- സഹനം, സംയമനം, സംസ്കരണം എന്ന പ്രമേയത്തില്‍ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച റമദാന്‍ ക്യാമ്പയിന്‍ സമാപിച്ചു.ഈദ് ദിനത്തില്‍ ഫേസ് ബുക്ക് ലൈവ് വഴി നടത്തിയ സമാപന പരിപാടിയില്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി ഉല്‍ഘാടനം നിര്‍വഹിച്ചു. പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഹംസ ബാഖവി ഈദ് സന്ദേശം നല്‍കി.

Advertisment

publive-image

അതോടനുബന്ധിച്ച് നടത്തിയ പ്രാര്‍ത്ഥനാ സദസ്സിന് മുഹമ്മദലി ഫൈസി നേതൃത്വം നല്‍കി. കഴിഞ്ഞ ആഴ്ച കുവൈത്തില്‍ നിര്യാതനായ കെ.ഐ.സി സിറ്റി ഖാദിസ്സിയ യൂണിറ്റ് ജഃസെക്രട്ടറി ടി.സി അഷ്റഫ് എന്നവര്‍ക്ക് വേണ്ടിയുളള പ്രത്യേക പ്രാര്‍ത്ഥനയും നടന്നു.

റമദാന്‍ ക്യാമ്പയിനോടനുബന്ധിച്ച് നടത്തിയ ഓണ്‍ലൈന്‍ ക്വിസ് പ്രോഗ്രാമില്‍ സമീര്‍ ഒന്നാം സ്ഥാനവും, മുഹമ്മദ് ഫവാസ് രണ്ടാം സ്ഥാനവും, മുഹമ്മദ് സഈദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ദഅവ വിംഗ് സെക്രട്ടറി അബ്ദുല്‍ ഹക്കീം മൗലവി വിജയികളെ പ്രഖ്യാപിച്ചു.

കേന്ദ്ര വൈസ് പ്രസിഡണ്ട് ഇല്‍യാസ് മൗലവി നേതൃത്വം നല്‍കിയ ഹദീസ് പഠന ക്ലാസിനോടനുബന്ധിച്ച് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ അബ്ദുല്‍ റഷീദ് കോഡൂര്‍, ഗുലാം മുഹമ്മദ്, ശാഹുല്‍ ഹമീദ്, നാസര്‍ പുളിക്കൂല്‍, നിഷാന നാസര്‍ എന്നിവര്‍ ആദ്യ അഞ്ച് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.ജഃസെക്രട്ടറി ആബിദ് ഫൈസി സ്വാഗതവും,ട്രഷറര്‍ ഇ.എസ് അബ്ദുറഹ്മാന്‍ ഹാജി നന്ദിയും പറഞ്ഞു.

ക്യാമ്പയിന്റെ ഭാഗമായി നേരത്തെ നടന്ന വിവിധ പരിപാടികളില്‍ സെയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍,റാഷിദ് ഗസ്സാലി,റഹ്മത്തുളള ഖാസിമി,ഉമറുല്‍ ഫാറൂഖ് ഹുദവി പാലത്തിങ്ങല്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ,ഖലീല്‍ റഹ്മാന്‍ കാഷിഫി,സെയ്യിദ് സ്വഫ് വാന്‍ കോയ തങ്ങള്‍ ഏഴിമല, അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ്, ഡോ.സി.കെ.പി കുഞ്ഞബ്ദുല്ല, സ്വാലിഹ് അന്‍വരി ചേകനൂര്‍, മുജ്തബ ഫൈസി ആനക്കര, മുഹമ്മദ് റഫീഖ് റഹ്മാനി തുടങ്ങിയ പ്രമുഖര്‍ ഓണ്‍ലൈനിലൂടെ സംബന്ധിച്ചിരുന്നു.

kic ramzan camp
Advertisment