Advertisment

കരിപ്പൂര്‍ വിമാന അപകടത്തില്‍ മരണപ്പെട്ടവര്‍ക്കായി കെ.ഐ.സി പ്രാര്‍ത്ഥനാ സദസ്സ് സംഘടിപ്പിച്ചു

New Update

കുവൈത്ത് സിറ്റി : കൊറോണ മഹാമാരിയിലും, മഴക്കെടുതിയിലും, അപ്രതീക്ഷിതമായി നടന്ന കരിപ്പൂര്‍ വിമാന അപകടങ്ങളിലുമൊക്കെയായി മരണപ്പെട്ടവര്‍ക്കും, ഇതുമായി ബന്ധപ്പെട്ട് മറ്റു പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്കുമായി കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ സദസ്സ് സംഘടിപ്പിച്ചു.

Advertisment

publive-image

കെ.ഐ.സി ചെയര്‍മാന്‍ ഉസ്താദ് ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള, ജഃ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, ട്രഷറര്‍ ഇ.എസ് അബ്ദുറഹ്മാന്‍ ഹാജി എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

കേന്ദ്ര നേതാക്കന്‍മാര്‍, മേഖല യൂണിറ്റ് ഭാരവാഹികള്‍,കൗണ്‍സില്‍ അംഗങ്ങള്‍,വിവിധ വിംഗ് കണ്‍വീനര്‍മാര്‍, രക്ഷിതാക്കള്‍, മറ്റു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

kicc prayer3
Advertisment