Advertisment

കെ.ഐ.സി തന്‍ബീഹ് സര്‍ഗ്ഗ വിരുന്നും തക്ബീര്‍ ചൊല്ലല്‍ മത്സരവും സംഘടിപ്പിച്ചു

New Update

കവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ സര്‍ഗ്ഗലയ വിംഗിന്റെ കീഴില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് തന്‍ബീഹ് സര്‍ഗ്ഗ വിരുന്ന് സംഘടിപ്പിച്ചു.

Advertisment

publive-image

kuwaitskssf ഫേസ് ബുക്ക് പേജ് വഴി നടന്ന ഓണ്‍ലൈന്‍ പരിപാടിയില്‍ സര്‍ഗ്ഗലയ വിംഗ് സെക്രട്ടറി മനാഫ് മൗലവി അദ്ധ്യക്ഷത വഹിച്ചു. കെ.ഐ.സി ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉത്ഘാടനം നിര്‍വഹിച്ചു. പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള പ്രാര്‍ത്ഥന നടത്തി. ജഃ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി ആശംസകള്‍ നേര്‍ന്നു.

ഇംതിനാന്‍ ഖിറാഅത്ത് നിര്‍വഹിച്ചു. ആദില്‍ വെട്ടുപാറ, റശീദ് മസ്താന്‍ എന്നിവര്‍ പ്രോഗ്രാം നിയന്ത്രിച്ചു. സര്‍ഗ്ഗലയ വിംഗ് കണ്‍വീനര്‍ ഇസ്മായില്‍ വളളിയോത്ത് സ്വാഗതവും ഷുക്കൂര്‍ എടയാറ്റൂര്‍ നന്ദിയും പറഞ്ഞു.

പ്രമുഖ ഗായകന്‍മാരായ ഹാഫിള് സയ്യിദ് അബ്ദുൽ ഖാദിർ ഫൈസി പട്ടാമ്പി, ഇർഷാദ് തൂണേരി, അബ്ദുൽ ഗഫൂർ, മുഹമ്മദ് സഅദ്, ഇംതിനാൻ ഇഖ്ബാൽ,അക്ബർ, റിയാസ്, അഹമ്മദ് നഹാൻ, ഫർസീൻ അഹമ്മദ്, ഹൈദർ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

അതോടനുബന്ധിച്ച് നടത്തിയ തക്ബീര്‍ ചൊല്ലല്‍ മത്സരത്തില്‍ സകരിയ അബ്ബാസിയ ഒന്നാം സ്ഥാനവും, ഫൈസൽ ടിവി ഫഹാഹീൽ രണ്ടാം സ്ഥാനവും, താഹ അബ്ബാസിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

kickuwait
Advertisment