Advertisment

വൃക്കരോഗികൾ പ്രധാ­നമായി ശ്രദ്ധിക്കേണ്ടത് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ .

author-image
admin
New Update

വൃക്കരോഗികൾ പ്രധാ­നമായി ശ്രദ്ധിക്കേണ്ടത് പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കുകയെന്നതാണ്. ഉപ്പിന്റെ അളവു വൃക്കകളുടെ അനാരോ­ഗ്യത്തിനു പ്രധാന കാ­രണമാണ്. അമിതവണ്ണം തന്നെയാണ് വൃക്കരോഗങ്ങൾക്ക് അടിസ്ഥാനകാരണം. അമിതവണ്ണം വൃക്കകളുടെ ജോലി ഭാരം കൂട്ടുന്നു. വൃക്കരോഗികൾ പ്രധാനമായി പ്രദ്ധിക്കേണ്ടത് ഭക്ഷണരീതിയാണ്.

Advertisment

publive-image

പരമാവധി ഉപ്പില്ലാത്ത ഭക്ഷണങ്ങൾ കഴി­ക്കാൻ ശ്രമിക്കുക. കൊഴുപ്പ്, പുളി, മസാലകൾ, മദ്യപാനം, പുകവലി എന്നിവയും നിയന്ത്രിക്കണം. സ്റ്റീറോയ്ഡ്സ് കലർന്ന മരുന്നുകൾ സ്വയം ചികിത്സയ്ക്കായി ഉപയോഗിക്കാതിരി­ക്കുക. ബേക്കറി സാധനങ്ങൾ, സോഡാപ്പൊടി ചേർത്തുണ്ടാക്കുന്ന വിഭവങ്ങൾ, ടിന്നുകളിൽ ലഭി­ക്കുന്ന സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ, പപ്പടം, പോപ്കോൺ, ബിസ്കറ്റ്, ശീതള പാനീയങ്ങൾ, ഉണക്കിയ മത്സ്യം എന്നി­വയും ഒഴിവാക്കണം.

പാൽ, തൈര്, പയറു­ വർഗങ്ങൾ, പച്ചമാങ്ങ, കാരറ്റ്, പരിപ്പു കീര, പാലക് എന്നിവ ഉപയോ­ഗിക്കാം. മസിലുകൾ, ഹൃദയം എന്നിവയുടെ ചലനത്തിനും മിടി­പ്പിനും പോട്ടാസിയം അത്യാവശ്യമാണ്. എല്ലാ ഭക്ഷണവസ്തുക്കളിലും പൊട്ടാസിയം അടങ്ങിയിരിക്കുന്നു. പച്ചക്കറി­കൾ കൂടുതൽ വെള്ളത്തിൽ പുഴുങ്ങിയെടുത്തു വെള്ളം ഊറ്റിക്കളഞ്ഞു വേണം ഉപയോഗിക്കു­ വാൻ. കാബേജ്, കാരറ്റ്, ചെറിയ ഉള്ളി, റാഡിഷ്, പാവയ്ക്ക, കത്തിരിക്ക, വെണ്ടയ്ക്ക, മത്തങ്ങ, കോളിഫ്ളവർ എന്നിവ വേവിച്ചു വെള്ളം ഊറ്റി­ ക്കളഞ്ഞ് ഉപയോഗിക്കാം.

വൃക്കരോഗികൾ ഇഞ്ചി ധാരാളം കഴിക്കാൻ ശ്രമിക്കുക. വൃക്കരോഗികൾ ദിവസവും ഒരു ഗ്ലാസ് ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ്. കൊളസ്ട്രോൾ കുറയ്ക്കാനും മോണരോഗങ്ങൾ­ക്കുമെല്ലാം ഇഞ്ചി ഏറെ നല്ലതാണ്. സവാള ധാ­രാളം കഴിക്കാൻ ശ്രമിക്കുക. വൃക്കരോഗികൾ മുട്ടയുടെ മഞ്ഞ ഒരു കാരണവശാലും കഴി­ക്കരുത്. മുട്ടയുടെ വെള്ള കഴിക്കുന്നത് കൊണ്ട് പ്രശ്നമില്ല.

Advertisment