Advertisment

രോഗികള്‍ എന്ന വ്യാജേന ബുര്‍ഖ ധരിച്ചെത്തി ഡോക്ടറെ തട്ടിക്കൊണ്ടുപോയി, 24 മണിക്കൂറിനകം പ്രതികളെ പിടികൂടിയത് 'സിനിമാ സ്റ്റെലില്‍'

New Update

ഹൈദരാബാദ്: ഡെന്റല്‍ ക്ലിനിക്കില്‍ നിന്ന് തട്ടിക്കൊണ്ടുപോയി 24 മണിക്കൂറിനകം ഡോക്ടറെ മോചിപ്പിച്ചു. തെലങ്കാന പൊലീസില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ബംഗ്ലൂരുവിലേക്കുളള വഴിമധ്യേ വാഹനം തടഞ്ഞുനിര്‍ത്തായാണ് ആന്ധ്രാ പൊലീസ് ഡോക്ടറെ രക്ഷിച്ചത്. മുഖ്യപ്രതി ഉള്‍പ്പെടെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ പ്രവര്‍ത്തിച്ച ചിലരെ പൊലീസ് പിടികൂടി. മറ്റുളളവര്‍ക്കായുളള തെരച്ചില്‍ തുടരുന്നു.

Advertisment

publive-image

ഹൈദരാബാദില്‍ ചൊവ്വാഴ്ചയാണ് സംഭവം. രോഗികള്‍ എന്ന വ്യാജേന ബുര്‍ഖ ധരിച്ച് ക്ലിനിക്കല്‍ എത്തിയ സംഘമാണ് ഡോക്ടര്‍ ബെഹ്ജാസ് ഹുസൈനെ തട്ടിക്കൊണ്ടുപോയത്. കാറില്‍ നിര്‍ബന്ധിച്ച് പിടിച്ചുകയറ്റിയാണ് ഡോക്ടറെ കൊണ്ടുപോയത്.

അതിനിടെ ബിറ്റ്‌കോയിന്‍ രൂപത്തില്‍ പത്തു കോടി രൂപ ഡോക്ടറുടെ കുടുംബത്തോട് മോചനദ്രവ്യമായി അക്രമിസംഘം ആവശ്യപ്പെട്ടു. ഡോക്ടര്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളില്‍ സജീവമായിരുന്നു. ഇതാകാം തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

തട്ടിക്കൊണ്ടുപോയ ഡോക്ടറെ ഹൈദരാബാദിലെ അജ്ഞാതമായ സ്ഥലത്ത് മുറിയിലിട്ട് പൂട്ടി. തുടര്‍ന്ന് അക്രമിസംഘത്തിലെ മറ്റു നാലുപേര്‍ക്ക് ഡോക്ടറെ കൈമാറി. സംഘത്തോട് ബംഗളൂരുവിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതായി പൊലീസ് പറയുന്നു. തുടര്‍ന്ന് ബംഗളൂരു ലക്ഷ്യമാക്കി സംഘം നീങ്ങുമ്പോഴാണ് പൊലീസ് പിടികൂടിയത്.

തെലങ്കാന പൊലീസ് നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അക്രമി സംഘത്തിന്റെ വണ്ടി ട്രാക്ക്ചെയ്യുകയായിരുന്നു. അനന്തപൂരില്‍ വച്ചാണ് അക്രമി സംഘത്തിന്റെ വാഹനം പൊലീസ് തടഞ്ഞത്. തുടര്‍ന്നാണ് ഡോക്ടറെ മോചിപ്പിച്ചത്.

kidnap case
Advertisment