Advertisment

21കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഘത്തെ കുടുക്കി ട്രാഫിക് ബ്ലോക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: 21കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയ സംഘത്തെ കുടുക്കി ട്രാഫിക് ബ്ലോക്ക്. ദില്ലിയിലാണ് സംഭവം. ദില്ലി മോഹന്‍ ഗാര്‍ഡന്‍ ഭാഗത്തു നിന്നും ഷിംല സ്വദേശിയെ തട്ടിക്കൊണ്ട് പോയവരെയാണ് ട്രാഫിക് ബ്ലോക്ക് കുടുക്കിയത്.

Advertisment

publive-image

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയ വിവരം സഹോദരനാണ് പൊലീസിനെ അറിയിച്ചത്. കാറില്‍ ഹൈലാന്‍ഡര്‍ എന്നെഴുതിയിരുന്നതായും വാഹനം പടിഞ്ഞാറന്‍ ദില്ലി ഭാഗത്തേക്കാണ് പോയതെന്നും സഹോദരന്‍ പൊലീസിനോടു പറഞ്ഞു.

അറിയിപ്പ് കിട്ടിയ ഉടനെ ഈ ഭാഗത്തേക്ക് പാഞ്ഞ പൊലീസ് സംഘം വെറും ഏഴുമിനിറ്റിനകം ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിക്കിടക്കുന്ന കാറിനെ കണ്ടെത്തി. പൊലീസ് കാര്‍ വളഞ്ഞതോടെ അക്രമികള്‍ വാഹനം ഉപേക്ഷിച്ച് പുറത്തേക്ക് ഓടി. മൂന്നുപേര്‍ ഇതിലൊരാളെ പൊലീസ് ഓടിച്ചിട്ടു പിടികൂടുകയും ചെയ്‍തു.

Advertisment