Advertisment

ലോക വൃക്കദിനത്തോടനുബന്ധിച്ച് തൊടുപുഴ സെന്‍റ് മേരീസ് ആശുപത്രിയില്‍ വൃക്കരോഗനിര്‍ണ്ണയ ക്യാമ്പ് മാര്‍ച്ച് 11 ന്

New Update

publive-image

Advertisment

തൊടുപുഴ: ലോകവൃക്കദിനത്തോടനുബന്ധിച്ച് തൊടുപുഴ സെന്‍റ് മേരീസ് ആശുപത്രിയില്‍ വച്ച്

വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് മാര്‍ച്ച് 11ന് നടത്തപ്പെടുന്നു. നെഫ്രോളജി വിഭാഗം മേധാവി ഡോ. സോനു മാനുവല്‍ എംഡി ഡിഎം (നെഫ്രോ) ഈ ക്യാമ്പിന് നേതൃത്വം നല്‍കുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ കണ്‍സള്‍ട്ടേഷന്‍, സൗജന്യ കിഡ്നി ഫങ്ഷന്‍ ടെസ്റ്റ് എന്നിവ ചെയ്തുകൊടുക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

ആഹാരക്രമീകരണം വൃക്കരോഗികള്‍ക്ക് എന്ന വിഷയത്തില്‍ മീര (ഡയറ്റീഷ്യന്‍, സെന്‍റ് മേരീസ് ഹോസ്പിറ്റല്‍) ഡയാലിസിസ് യൂണിറ്റില്‍ വച്ച് ക്ലാസ്സ് എടുക്കുന്നതാണ്. സമയം - ഉച്ചയ്ക്ക് 12 മുതല്‍ 1 മണി വരെ. ബുക്കിംഗ് നമ്പര്‍ 04862250333.

 

thodupuzha news
Advertisment