Advertisment

മനുഷ്യ സമത്വം ഉദ്​ഘോഷിക്കുന്ന വ്യവസ്ഥക്കേ വിമോചനത്തിന്​ സാധിക്കൂ -പി.എം.എ. ഗഫൂർ

New Update

കുവൈത്ത്​ സിറ്റി: ‘മുഹമ്മദ്​ നബി: കാലം തേടുന്ന വിമോചകൻ’ തലക്കെട്ടിൽ കെ.​െഎ.ജി കുവൈത്ത്​ സംഘടിപ്പിച്ച കാമ്പയിൻ സമാപിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്​കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ പ്രമുഖ പ്രഭാഷകനും ഗ്രസ്ഥകാരനുമായ പി.എം.എ. ഗഫൂർ മുഖ്യാതിഥിയായി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ്​ നഹാസ്​ മാള ഉദ്​ഘാടനം നിർവഹിച്ചു.

Advertisment

publive-image

മനുഷ്യ സമത്വം ഉദ്​ഘോഷിക്കുന്ന വ്യവസ്ഥക്ക്​ മാത്രമേ മനുഷ്യനെ വിമോചിപ്പിക്കാനാവൂവെന്നും മുഹമ്മദ്​ നബി പരിചയപ്പെടുത്തിയ വിമോചന സംഹിതയുടെ പ്രസക്​തി അവിടെയാണെന്നും പി.എം.എ ഗഫൂർ പറഞ്ഞു. മുഹമ്മദ്​ നബി ലോകത്തിന്​ ​ദൈവിക കാരുണ്യം പ്രസരിപ്പിച്ച പ്രവാചകനായിരുന്നു.

ലോകം പുരോഗതിയെന്നും വികസനമെന്നും കൊട്ടിഘോഷിക്കുന്ന ആധുനിക വ്യവസ്ഥിതികൾ ആഭ്യന്തരവും ബാഹ്യവുമായ യുദ്ധ സാഹചര്യം സൃഷ്​ടിക്കുന്നു. സാമ്പത്തിക വ്യവസ്ഥിതിയിലെ അശ്ലീലമായ പലിശയെ മുഹമ്മദ്​ നബി ​പ്രായോഗികമായി തന്നെ റദ്ദ്​ ചെയ്​തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്​ട്രത്തേക്കാൾ വലുതാണ്​ മനുഷ്യൻ എന്നും ചോരവീഴ്​ത്തിയുള്ള പോർവിളിയേക്കാൾ പ്രവാചകൻ മുന്നോട്ടുവെച്ച കാരുണ്യത്തി​െൻറ ദർശനത്തിനാണ്​ പ്രസക്​തിയെന്ന്​ സമകാലിക ലോകം തെളിയിക്കുന്നതായി നഹാസ്​ മാള പറഞ്ഞു.

സാം പൈനം മൂട്, ഗിരീഷ് വയനാട്, കൃഷ്ണൻ കടലുണ്ടി, ഹംസ പയ്യന്നൂർ, അബ്ദുല്ല അടക്കാനി, ഫസീഹുള്ള, മുനീർ മാത്ര, നാസർ കൊയിലാണ്ടി, മുഹമ്മദ് റാഫി, ബഷീർ ബാത്ത, അബ്‌ദുല്ലകെ, അപ്സര മുഹമ്മദ് തുടങ്ങിയവരും സമ്മേളനത്തിൽ സംബന്ധിച്ചു.

അബ്​ദുൽ ബാസിത്​ ‘ഖുർആനിൽനിന്ന്​’ അവതരിപ്പിച്ചു. കെ.​െഎ.ജി ജനറൽ സെക്രട്ടറി ഫിറോസ്​ ഹമീദ്​ സ്വാഗതം പറഞ്ഞു. കെ.​െഎ.ജി കുവൈത്ത്​ പ്രസിഡൻറ്​ സക്കീർ ഹുസൈൻ തുവ്വൂർ അധ്യക്ഷത വഹിച്ചു.

യൂത്ത്​ ഇന്ത്യ നടത്തിയ പ്രവാചക പ്രകീർത്തന ഗാന മത്സര വിജയികൾക്ക്​ മഹനാസ്​ മുസ്​തഫ, ഒാൺലൈൻ ക്വിസ്​ മത്സര വിജയികൾക്ക്​ റഫീഖ്​ ബാബു, എക്​സിബിഷൻ വിജയികൾക്ക്​ അൻവർ സഇൗദ്​, ഖുർആൻ സ്​റ്റഡി സെൻറർ പരീക്ഷാ വിജയികൾക്ക്​ ഖലീൽ റഹ്​മാൻ എന്നിവർ സമ്മാനം നൽകി.

കെ.​െഎ.ജി വൈസ്​ പ്രസിഡൻറ്​ ഫൈസൽ മഞ്ചേരി സമാപന പ്രസംഗം നിർവഹിച്ചു. നവംബർ ഒന്നുമുതൽ നടന്ന കാമ്പയിനി​െൻറ ഭാഗമായി സൗഹൃദ സംഗമങ്ങൾ, ലഘുലേഘ വിതരണം, ജനസമ്പർക്ക പരിപാടികൾ, ഒാൺലൈൻ ക്വിസ്​ മത്സരം, പ്രവാചക പ്രകീർത്തന ഗാന മത്സരം, എക്​സിബിഷൻ തുടങ്ങി വിവിധ പരിപാടികൾ നടന്നിരുന്നു.

Advertisment