Advertisment

കോട്ടയത്ത് ഫോര്‍മാലിന്‍ കലര്‍ത്തിയ കിളിമീന്‍ വില്‍പ്പന വ്യാപകം ; വാങ്ങി കറിവച്ച് കഴിച്ചവര്‍ക്ക് ഛര്‍ദ്ദിയും നിലയ്ക്കാത്ത വയറിളക്കവും ; വെറുതെ കിട്ടിയാലും വീട്ടില്‍ കയറ്റേണ്ടന്ന മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ വിഭാഗം

New Update

കോട്ടയം : കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ കളിമീന്‍ വില്‍പ്പന വ്യാപകം. കിളിമീന്‍ കഴിച്ചവര്‍ക്ക് ഛര്‍ദിയും നിലയ്ക്കാത്ത വയറിളക്കവും. ഇത് കളിമീനിന്റെ സീസണ്‍ അല്ലായിരുന്നിട്ടും സംസ്ഥാനത്ത് കിളിമീന്‍ സുലഭമായി ലഭിക്കുന്നുണ്ട്.

Advertisment

publive-image

കിളിമീന്‍ തല്‍ക്കാലത്തേക്ക് ഉപയോഗിക്കരുതെന്ന് ജനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനങ്ങളില്‍നിന്നുള്ള മീന്‍ എടുക്കുന്നത് ഏജന്റുമാര്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. മാര്‍ക്കറ്റുകളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും സുലഭമായി ലഭിക്കുന്ന ചെങ്കലവ കേരളത്തിനു പുറത്തു നിന്നാണ് എത്തുന്നത്.

വാടി, നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളില്‍നിന്നു കഴിഞ്ഞദിവസം കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് ചെങ്കലവ കിട്ടിയിരുന്നില്ല. ഇത് ചെങ്കലവയുടെ സീസണ്‍ അല്ലെന്ന് തൊഴിലാളികളും സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍, ജില്ലയില്‍ പലയിടത്തും ചെങ്കലവ സുലഭമായി ലഭിക്കുന്നുണ്ട്.

തൂത്തുക്കുടി, മംഗലാപുരം തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണ് വന്‍തോതില്‍ സംസ്ഥാനത്തേക്ക് മീന്‍ എത്തുന്നത്. മുമ്പ് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ മീനുകളില്‍നിന്ന് ഫോര്‍മാലിന്‍ കണ്ടെത്തിയിരുന്നു.

വന്‍തോതില്‍ പഴകിയ മീനുകളും കണ്ടെത്തി. എന്നാല്‍, ഇടക്കാലത്ത് അതിര്‍ത്തിയില്‍ ഉള്‍പ്പെടെ പരിശോധന മെല്ലെപ്പോക്കിലായി. ഇത് മീന്‍ കേരളത്തിലേക്കു കടത്തുന്ന ഏജന്റുമാര്‍ക്ക് സൗകര്യമായി. രാസപരിശോധനാ ലാബ് സൗകര്യം കുറവായതും തിരിച്ചടിയാകുന്നു.

നിലവില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലാബുള്ളത്. ലാബ് പരിശോധനാ റിപ്പോര്‍ട്ട് പലപ്പോഴും നിരാശാജനകമാണെന്നാണ് ജില്ലാ ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.കൊല്ലത്തുനിന്ന് ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ പിടിച്ചെടുക്കുകയും സാമ്പിള്‍ ലാബ് പരിശോധനയ്ക്ക് അയക്കുകയും ചെയ്യുന്നത് പതിവാണ്.

Advertisment