Advertisment

ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വധിച്ച സംഭവം; മാപ്പ് പറഞ്ഞ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

പ്യോങ്യാങ്: ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉത്തരകൊറിയന്‍ സൈന്യം വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മാപ്പ് പറഞ്ഞു. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന് അയച്ച കത്തിലാണ് കിം ഖേദം അറിയിച്ചത്.

സംഭവം നിര്‍ഭാഗ്യകരമാണെന്നും അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്നും കിം പറഞ്ഞതായി യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇരുരാജ്യങ്ങളുടെയും സമുദ്രാതിര്‍ത്തിയില്‍ വച്ച് ദക്ഷിണ കൊറിയന്‍ ഫിഷറീസ് ഉദ്യോഗസ്ഥനെ ഉത്തരകൊറിയന്‍ സൈനികര്‍ വെടിവച്ച് കൊലപ്പെടുത്തിയതായും തുടര്‍ന്ന് മൃതദേഹം കത്തിച്ചുകളഞ്ഞതായും ദക്ഷിണ കൊറിയ ആരോപിച്ചിരുന്നു.

Advertisment