Advertisment

ദൈവത്തെ പോലും പേടിയില്ലാത്ത കിം ജോംങിനെ വിറപ്പിച്ച് ''കൊറോണ'' ; ഉത്തര കൊറിയയെ വിറപ്പിക്കുന്ന ഏകാധിപതി മുറിയ്ക്ക് പുറത്തിറങ്ങാതെ അടച്ചുപൂട്ടി ഇരുന്നത് 22 ദിവസം ; കിമ്മിനൊപ്പം ചൈനയിലേക്ക് പോയ ഉദ്യോഗസ്ഥന് വൈറസ് ബാധിച്ചെന്ന് സംശയം ; ഇദ്ദേഹത്തെ കിമ്മിന്റെ നിര്‍ദേശ പ്രകാരം കൊന്നുതള്ളി..?

New Update

പോംഗ്യാംഗ്: കൊറോണ ഭീതി മൂലം 22 ദിവസം പുറത്തിറങ്ങാതെ മുറിയില്‍ അടച്ചിരുന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍. ഒടുവില്‍ പിതാവിന്റെ ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ഉന്‍ പുറത്തിറങ്ങിയത്.ജനുവരി 25ലെ ലൂണാര്‍ പുതുവര്‍ഷാഘോഷ പരിപാടിക്ക് ശേഷം കൊറോണ ഭീതിയെ തുടര്‍ന്ന് ഉന്‍ മുറിയ്ക്കുള്ളില്‍ അടച്ചിരിക്കുകയായിരുന്നു. കോറോണ വൈറസ് വ്യാപനം ഗണ്യമായി കുറഞ്ഞെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കിം ജോംഗ് ഉന്‍ പുറത്തിറങ്ങിയിരിക്കുന്നത്.

Advertisment

publive-image

പോംഗ്യാംഗിലെ കുംസുസാനില്‍ സ്ഥാപിച്ചിരിക്കുന്ന പിതാവ് കിം ജോംഗ് ഇല്ലിന്റെ പ്രതിമയില്‍ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി.എന്നാല്‍ ഉത്തരകൊറിയയില്‍ ഇതുവരെ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കൊറോണ വൈറസ് ബാധ സംശയിക്കുന്നയാളെ കിം ജോംഗ് ഉന്നിന്റെ നിര്‍ദ്ദേശപ്രകാരം കൊലപ്പെടുത്തിയെന്ന വാര്‍ത്തകള്‍ ചില ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതിന് സ്ഥിരീകരണമില്ല.

ഉത്തര കൊറിയന്‍ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനാണ് മരിച്ചത്. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിനൊപ്പം ചൈനയില്‍ പോയത് ഇദ്ദേഹമായിരുന്നു. കപ്പലിലാണ് ഇദ്ദേഹത്തെ താമസിപ്പിച്ചിരുന്നത്. അനുമതി ഇല്ലാതെ കപ്പലില്‍ നിന്ന് ഇറങ്ങരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ സെനിക നടപടി സ്വീകരിക്കാനാണ് കിമ്മിന്റെ നിര്‍ദേശം.

എന്നാല്‍ ഉത്തര കൊറിയയില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല.ചൈന യാത്ര മറച്ചുവച്ച ഒരു ഉദ്യോഗസ്ഥനെ ഉത്തര കൊറിയ ഫാമിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. ദേശീയ സുരക്ഷാ ഏജന്‍സിയിലെ അംഗത്തെയാണ് ഇത്തരത്തില്‍ മാറ്റിയത്. രാജ്യത്തെ ജനങ്ങളെ ശക്തമായി നിരീക്ഷിക്കാന്‍ ആരോഗ്യം വകുപ്പിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

Advertisment