Advertisment

കൊവിഡിനെ പിടിച്ചുകെട്ടിയതായി കിം ജോങ് ഉന്‍; ഉത്തരകൊറിയയുടെ തിളക്കമാര്‍ന്ന വിജയമാണിതെന്നും കിം; ഉത്തരകൊറിയയില്‍ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അവകാശവാദം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

പ്യോങ്യാങ്: കൊവിഡ് ഭീഷണിയില്‍ ലോകരാജ്യങ്ങള്‍ ആടിയുലഞ്ഞപ്പോള്‍ രോഗത്തെ പിടിച്ചുകെട്ടിയതായി അവകാശപ്പെട്ട് ഉത്തരകൊറിയ. രാജ്യത്തിന്റെ തിളക്കമാര്‍ന്ന വിജയമാണിതെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ പറഞ്ഞു.

പകര്‍ച്ചവ്യാധി വിരുദ്ധ സാഹചര്യം നിലനിര്‍ത്താന്‍ ആറു മാസങ്ങള്‍ക്ക് മുമ്പേ കിം നിര്‍ദ്ദേശിച്ചിരുന്നതായും രാജ്യത്തിന്റെ അതിര്‍ത്തി അടയ്ക്കുകയും ആയിരങ്ങളെ ഐസൊലേഷനിലാക്കിയിരുന്നതായും ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച ജനങ്ങളെ കിം അഭിനന്ദിച്ചു. ദക്ഷിണ കൊറിയ അടക്കമുള്ള അയല്‍രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം വീണ്ടും തുടങ്ങിയ സാഹചര്യത്തില്‍ ശക്തമായ ജാഗ്രത പാലിക്കണമെന്ന് കിം നിര്‍ദ്ദേശിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുവരെ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം. എന്നാല്‍ ഇത് തെറ്റായിരിക്കാമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Advertisment