Advertisment

പന്ത്രണ്ടാമത് ഖുര്‍ആന്‍ മുസാബഖ ദേശീയ സംഗമം ജൂണ്‍ 21ന് റിയാദില്‍.

author-image
admin
New Update

റിയാദ് : സൗദി അറേബ്യയില്‍ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തി ക്കുന്ന കിംഗ്‌ ഖാലിദ്‌ ഫൗണ്ടേഷനും ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന പന്ത്രണ്ടാ മത് ഖുര്‍ആന്‍ മുസാബഖ ദേശീയ സംഗമം ജൂണ്‍ 21-ന് റിയാദിലെ ഉമ്മുല്‍ ഹമാമില്‍ കിംഗ്‌ ഖാലിദ്‌ ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോ റിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .

Advertisment

publive-image

കിംഗ്‌ ഖാലിദ്‌ ഫൗണ്ടേഷനും ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ കമ്മിറ്റി ഭാരവാഹികളും  സംയുക്തമായി റിയാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു. 

ഉദ്ഘാടന സംഗമം, ഇന്ററാക്ടീവ് സെഷന്‍, തസ്കിയ്യത്ത് സമ്മേ ളനം, സമ്മാനദാനം എന്നിങ്ങനെ നാലു സെഷനുകളിലായി സംഗമം  ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കും കിംഗ്‌ ഖാലിദ്‌ ഇസ്‌ലാമിക് സെന്റര്‍ മേധാവി ശൈഖ് ഖാലിദ്‌ ഫഹദ് അല്‍ ജുലൈല്‍ സംഗമം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്‍ നടക്കുന്ന ഇന്ററാക്ടീവ് സെഷന്‍ ഹാഫിസ് മദനി പുത്തൂ ര്‍, അബ്ദുല്‍ ഖയ്യൂം ബുസ്താനി, ബഷീര്‍ സ്വലാഹി എന്നിവര്‍ നയിക്കും.

വൈകിട്ട് നടക്കുന്ന പഠന സെഷനില്‍ അജ്മല്‍ മദനി വാണിമേല്‍, അബ്ദുറഹ്മാന്‍ മദീനി , സുബൈര്‍ തങ്ങള്‍ എന്നിവര്‍ പ്രഭാഷണം നിര്‍വ്വഹിക്കും . കേരള നദ്.വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍ മുഖ്യപ്രഭാ ഷണം നിര്‍വ്വഹിക്കും.

ഏഴ് മണിക്ക് നടക്കുന്ന സമ്മാന സംഗമത്തില്‍ പന്ത്രണ്ടാമത് ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷയുടെ വിജയികളെ ആദരിക്കുന്നതാണ്. ആദ്യസ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് സ്വര്‍ണ്ണ നാണയം , സ്മാര്‍ട്ട്‌ ഫോണ്‍ തുടങ്ങിയവയാണ് വിതരണം ചെയ്യുക. ഉന്നത മാര്‍ക്ക് നേടിയവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്.

സമാപന സംഗമത്തില്‍ ഡോക്ടര്‍ ഹുസൈന്‍ മടവൂര്‍, കിംഗ്‌ ഖാലിദ്‌ ഗൈഡന്‍സ് സെന്റര്‍ വിദേശ കാര്യ തലവന്‍ ശൈഖ് ഇബ്രാഹീം നാസര്‍ അസ്സര്‍ഹാന്‍ , ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ദേശീയ കമ്മിറ്റി നേതാക്കള്‍ , റിയാദിലെ അറിയപ്പെട്ട സാമൂഹ്യ സാംസ്‌കാരിക വ്യക്തിത്വങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.

ഖുര്‍ആനിക സന്ദേശങ്ങളെ പൊതുജനങ്ങളിലേക്ക് പകര്‍ന്ന്‍ നല്‍ കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി നട ത്തിവരുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ ആയിരങ്ങളാണ് പങ്കെടുക്കാറുള്ളത്

റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികളായ അബൂ ബക്കര്‍ എടത്തനാട്ടുകര, മുഹമ്മദ്‌ സുല്‍ഫിക്കര്‍ തൃശൂര്‍ , സഅദു ദ്ദീന്‍ സ്വലാഹി, നൗഷാദ് മടവൂര്‍, അഡ്വ അബ്ദുൽ ജലീൽ , മുജീബ് അലി തൊടികപ്പുലം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Advertisment