Advertisment

‘തങ്ങള്‍ക്ക് വേണ്ടത് മികച്ചൊരു ഓപ്പണറെയാണ്’; ഐ.പി.എല്‍ താര ലേലത്തിനു മുന്നേ മനസ് തുറന്ന് പ്രീതി സിന്റ

New Update

മുംബൈ: ഐ.പി.എല്‍ പതിനൊന്നാം സീസണിനു മുന്നേ ടീം മാനേജ്‌മെന്റുകളെല്ലാം ഏതൊക്കെ താരങ്ങളെ ടീമിലെടുക്കണമെന്ന ആലോചനയിലാണ്. മൂന്നു താരങ്ങളെ ടീമില്‍ നിലനിര്‍ത്താന്‍ കഴിയുമെങ്കിലും പലടീമുകളും ഒരാളെയും രണ്ടാളെയും നിലനിര്‍ത്തി ബാക്കിയുള്ളവര്‍ക്കായി തുക മാറ്റിവെച്ച കാത്തിരിക്കുകയാണ്.

Advertisment

ബോളിവുഡ് താരം പ്രീതി സിന്റയുടെ ഉടമസ്ഥതയിലുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബ് ആകട്ടെ അക്‌സര്‍ പട്ടേല്‍ എന്ന യുവതാരത്തെ മാത്രമാണ് ടീമില്‍ നിലനിര്‍ത്തിയിരിക്കുന്നത്. ഒരു ഇന്ത്യന്‍ താരത്തെ മാത്രം നിലനിര്‍ത്തിയ പഞ്ചാബിനു ഇനി രണ്ടു ഇന്ത്യന്‍ താരങ്ങളെയും രണ്ടു വിദേശ താരങ്ങളെയും സ്വന്തമാക്കാനുള്ള അവസരമുണ്ട്.

publive-image

കഴിഞ്ഞ സീസണുകളില്‍ മികച്ച താരങ്ങളുണ്ടായിട്ടും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയതിരുന്ന ടീം ഇത്തവണ മികച്ച ഒരു ഓപ്പണറെ ടീമിലെത്തിച്ച സീസണ്‍ കൈപ്പിടിയിലൊതുക്കാനുള്ള ശ്രമത്തിലാണ്. വിരേന്ദര്‍ സെവാഗ് ഓപ്പണറായി ഇറങ്ങിയിരുന്ന പഞ്ചാബ് വീരുവിനെ പോലുള്ള ഒരു ഓപ്പണിങ്ങ് ബാറ്റ്‌സ്മാനെയാണ് പുതിയ സീസസണിലേക്കും തേടുന്നത്.

ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍ തമീം ഇഖ്ബാലിനെ ടീമിന്റെ ഓപ്പണറായി എത്തിക്കാനാണ് പ്രീതി സിന്റ ലക്ഷ്യമിടുന്നതെന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലും, നാറ്റ്‌വെസ്റ്റ് ടി-20 ബ്ലാസ്റ്റിലും, പാകിസ്താന്‍ സൂപ്പര്‍ ലീഗിലും മികച്ച പ്രകടനം കാഴ്ചവെച്ച തമീം കുട്ടിക്രിക്കറ്റിലെ മികച്ച ഓപ്പണറായാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ 16 ഇന്നിങ്‌സുകളില്‍ നിന്ന 433 ണ്‍സാണ് ഈ 28 കാരന്റെ സമ്പാദ്യം. 2012-13 സീസണിലാണ് തമീം അവസാനമായി ഐ.പി.എല്ലില്‍ കളിച്ചത്. പൂനെ വാരിയേഴ്‌സിലായിരുന്നു ഈ സീസണില്‍.

വരുന്ന താരലേലത്തില്‍ ബംഗ്ലാദേശില്‍ നിന്നുള്ള എട്ട് താരങ്ങള്‍ക്കായാകും ടീമുടമകള്‍ പോരാടുക.

ipl
Advertisment