Advertisment

ഇന്നും കര്‍ഷക പ്രതിനിധികളുമായി നടത്തിയ ചർച്ച വിഫലം ! അടുത്ത ചർച്ച 9 ന് !

New Update

publive-image

Advertisment

40 കർഷകപ്രതിനിധികളുമായി കേന്ദ്രസർക്കാർ ഇന്ന് നടത്തിയ ചർച്ചയും പരാജയപ്പെട്ടു. ചർച്ചക്കിടെ പലതവണ പ്രതിനിധികൾ ഇറങ്ങിപ്പോകാൻ ശ്രമിച്ചെങ്കിലും കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ അവരെ സമാധാനിപ്പിച്ചു പിന്തിരിപ്പിക്കുകയായിരുന്നു.

publive-image

ചർച്ചകൾ പലതായി, ഇനി തീരുമാനമാണ് വേണ്ടതെന്ന നിലപാടിലായിരുന്നു പ്രതിനിധികൾ. നിങ്ങൾ മുതിർന്നവരാണ് കുട്ടികളോടും സ്ത്രീകളോടും വീടുകളിലേക്ക് മടങ്ങാൻ നിർദ്ദേശിക്കണമെന്ന മന്ത്രിമാരുടെ അഭ്യർത്ഥനയ്‌ക്കു പ്രതികരണമൊന്നുമുണ്ടായില്ല.

publive-image

" ബിൽ പിൻവലിക്കണം, തീരുമാനമാകാതെ മടങ്ങില്ല, ഞങ്ങൾ ഒരുവർഷം വരെ റോഡിൽക്കഴിയാനുളള തയ്യാറെടുപ്പുകളുമായാണ് വന്നിരിക്കുന്നത്. അക്രമത്തിന്റെ പാത ഒരിക്കലും ഞങ്ങൾ സ്വീകരിക്കില്ല.

publive-image

നിങ്ങളുടെ ഇന്റലിജൻസ് അധികാരികൾക്ക് അക്കാര്യം നന്നായി അറിവുള്ളതാണ്. തീരുമാനമാണ് ഞങ്ങൾക്ക് വേണ്ടത് " കർഷകപ്രതിനിധികൾ അവരുടെ അവസാനതീരുമാനം സർക്കാരിനെ അറിയിച്ചു.

publive-image

9 ന് 11 മണിക്ക് ചർച്ചയ്ക്കു മുൻപ് കേന്ദ്രസർക്കാർ ഒരു പ്രസ്താവന കർഷക പ്രതിനിധികൾക്ക് നൽകാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. ഇത് വിശദമായി കർഷകരുമായി പ്രതിനിധികൾ ചർച്ചചെയ്തശേഷമാകും അന്തിമ തീരുമാനം അവർ സർക്കാരിനെ അറിയിക്കുക.

publive-image

ഇന്നും സർക്കാർ ഓഫർ ചെയ്ത ആഹാരവും ചായയും കർഷക പ്രതിനിധികൾ കഴിച്ചില്ല. അവർ കൊണ്ടുവന്ന ആഹാരം പതിവുപോലെ തറയിലിരുന്നാണ് കഴിച്ചത്.

publive-image

വിളകൾക്ക് താങ്ങുവില, Agricultural Produce Market Committee (APMC), കോര്പറേറ്റ് ഫാമിംഗ് എന്നിവയിൽ കർഷകസംഘടനകളുടെ നിലപാട് അംഗീകരിക്കാൻ സർക്കാർ ഒരു പരിധിവരെ ഇപ്പോൾ ബാദ്ധ്യസ്ഥരായിരിക്കുകയാണ്

kisan andolan
Advertisment