Advertisment

മുതിര്‍ന്ന കന്നഡ നടി കിഷോരി ബല്ലാല്‍ അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

ബെംഗളൂരു: മുതിര്‍ന്ന കന്നഡ നടി കിഷോരി ബല്ലാല്‍ (75) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ഏറെനാളായി

ചികിത്സയിലായിരുന്നു.

Advertisment

publive-image

ബെംഗളൂരുവിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. ദക്ഷിണ കന്നഡ സ്വദേശിയായ കിഷോരി 1960-കളിലാണ് സിനിമയില്‍ സജീവമായത്. സഹനടിയായി 70-ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. അതിഭാവുകത്വങ്ങളില്ലാതെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നശൈലികൊണ്ട് ശ്രദ്ധേയയായിരുന്നു. അമ്മവേഷങ്ങളാണ് ഏറെയും ശ്രദ്ധിക്കപ്പെട്ടത്.

1960-ല്‍ പുറത്തിറങ്ങിയ 'ഇവളെന്ത ഹെന്ദ്തി' എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത്

അരങ്ങേറ്റം കുറിച്ചത്. ഭരതനാട്യം നര്‍ത്തകികൂടിയായ കിഷോരിയെത്തേടി പിന്നീട് അവസരങ്ങള്‍

ഒട്ടേറെയെത്തി.

2016-ല്‍ പുറത്തിറങ്ങിയ 'കാഹി'യാണ് അവസാനചിത്രം. 'ആശ്ര', 'നാനി', 'റിങ് റോഡ്' ,'കാരി ഓണ്‍ മറാത്ത', 'ബോംബൈ മിഠായി', 'ആക്രമണ', 'ഗലാട്ടെ', 'അയ്യാ',' ബംഗാര്‍ദകുരല്', 'കെംപഗൗഡ', 'അക്ക തങ്കി', 'നമ്മണ്ണ', 'സ്പര്‍ശ', 'ഗയിര്‍ കനൂനി' തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

KISHOSHI BELLARI DEATH
Advertisment