Advertisment

കര്‍ഷകന്റെ കസ്റ്റഡി മരണം-അന്വേഷണം സിബിഐയ്ക്ക് വിട്ടത് കര്‍ഷകപോരാട്ടത്തിന്റെ വിജയം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്

New Update

പത്തനംതിട്ട: പത്തനംതിട്ടയിലെ കര്‍ഷകന്‍ വനപാലകരുടെ കസ്റ്റഡിയില്‍വെച്ച് മരണപ്പെട്ടത് അന്വേഷിക്കുവാന്‍ സിബിഐയ്ക്ക് വിട്ടത് കര്‍ഷകസംഘടനകളുടെ കൂട്ടായ്മയുടെയും ശക്തമായ പോരാട്ടത്തിന്റെയും വിജയമാണെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍.

Advertisment

publive-image

യുവകര്‍ഷകനായ മത്തായിയുടെ ദാരുണമായ അവസ്ഥ ഇനിയൊരു കര്‍ഷകനും ഉണ്ടാകരുതെന്നുള്ള ഉറച്ച തീരുമാനമാണ് കര്‍ഷകസംഘടനകളെ ഒന്നാകെ കോര്‍ത്തിണക്കി രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ ഉപവാസങ്ങളും, പത്തനംതിട്ടയില്‍ ഏകദിന ഉപവാസവും പലദിവസങ്ങളായി സംഘടിപ്പിച്ചത്.

ഉപവാസസമരത്തോടും പ്രക്ഷോഭത്തോടുമൊപ്പംതന്നെ നിയമപോരാട്ടങ്ങളിലേയ്ക്കും ഇറങ്ങിത്തിരിച്ച് ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് കക്ഷിചേരുകയുമുണ്ടായി.

നിരന്തരമുള്ള വനപാലകരുടെ കര്‍ഷകദ്രോഹത്തിന് അറുതിവരുത്താതെ കര്‍ഷകര്‍ക്ക് കേരളത്തിന്റെ മണ്ണില്‍ ജീവിക്കാന്‍ പറ്റുന്നില്ലന്നുള്ള സാഹചര്യം സംജാതമായിരിക്കുന്നത് തിരിച്ചറിഞ്ഞുകൊണ്ടുള്ള കര്‍ഷകരോഷത്തിന്റെ വിജയമാണ് സിബിഐ അന്വേഷണം എന്ന് കര്‍ഷകസംഘടനകള്‍ കരുതുകയാണ്.

ഈ പോരാട്ടം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. ഇതിന് കാരണക്കാരായ വനപാലകരെ അറസ്റ്റ് ചെയ്ത് നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ നല്‍കുന്ന സാഹചര്യം സൃഷ്ടിക്കുന്നതുവരെ ഈ പോരാട്ടം കര്‍ഷകപ്രസ്ഥാനങ്ങള്‍ തുടരുമെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

KISSAN MAHASAG
Advertisment