Advertisment

സൗഹൃദ വേദിയുടെ 'അകലെയാണെങ്കിലും നാം അരികത്ത് ' പദ്ധതിക്ക് ഇന്ന് തുടക്കം

New Update

publive-image

Advertisment

എടത്വ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പരമാവധി സഹായം നല്കുന്നതിനും ലക്ഷ്യമിട്ട് സൗഹൃദ വേദിയുടെ 'അകലെയാണെങ്കിലും നാം അരികത്ത് 'പദ്ധതി ഇന്ന് തുടക്കം കുറിക്കും.

കഴിഞ്ഞ വർഷം ലോക് ഡൗൺ ആരംഭിച്ച സമയം മുതൽ ജനക്ഷേമ പ്രവർത്തനങ്ങൾക്കും കോവിഡ് വ്യാപനം തടയുന്നതിനും സജീവമായി രംഗത്ത് നിലകൊള്ളുന്ന കൂട്ടായ്മയാണ് സൗഹൃദ വേദി.

കോവിഡ് ദുരിതാശ്വാസ പദ്ധതികളുടെ ഭാഗമായി കോവിഡ് ബാധിതരായ നിർധന കുടുംബങ്ങൾക്ക് 10 കിലോ അരി, മാസ്ക്, ഹാൻഡ് വാഷ് ഉൾപ്പെടെ 17 ഇനം അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ കിറ്റുകൾ ആണ് വിതരണം ചെയ്യുന്നത്.

എടത്വ പപ്പാസ് ഫാമിലി മാർട്ടിൻ്റെ സഹകരണത്തോടെയും സുമനസ്സുകളുടെ പിന്തുണയോടും കൂടിയാണ് സൗഹൃദ വേദി ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ഡോ.ജോൺസൺ വി. ഇടിക്കുള ,സുരേഷ് പരുത്തിക്കൽ, വിൻസൻ പൊയ്യാലുമാലിൽ എന്നിവർ പറഞ്ഞു.

ഭക്ഷ്യധാന്യ കിറ്റുകൾ ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുമെന്ന് കൺവീനറും ഗ്രാമ പഞ്ചായത്ത് അംഗവുമായ ബിന്ദു ഏബ്രഹാം പറഞ്ഞു.

-ഡോ. ജോണ്‍സണ്‍ വി ഇടിക്കുള

edathuva news
Advertisment